അബുദാബിയിലെ ദ്വീപില്‍നിന്നും 1400 വര്‍ഷം പഴക്കമുള്ള കുരിശ് കണ്ടെത്തി
അബുദാബി: യു.എ.ഇ.യിലെ അബുദാബിക്കടുത്ത സിര്‍ബാനിയസ് ദ്വീപില്‍നിന്ന് 1400 വര്‍ഷം പഴക്കമുള്ള കുരിശ് പുരാവസ്തു ഗവേഷകന്‍ കണ്ടെത്തി.
1992 മുതല്‍ അബുദാബി ഐലന്റ്സ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പര്യവേഷണത്തിനിടയിലാണ് കുരിശ് കണ്ടെത്തിയത്.
മുമ്പ് പള്ളിയുടെയും മൊണാസ്ട്രിയുടെയും ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്തുനിന്നാണ് കുരിശും കണ്ടെത്തിയിരിക്കുന്നത്.
ഇറാക്കിലും കുവൈറ്റിലും കണ്ടെത്തിയ പുരാതന കുരകിശുകളോടു സാമ്യമുള്ളതും പുരാതന ഇറാക്കില്‍ ഉത്ഭവിച്ച കിഴക്കന്‍ സഭയുമായി ബന്ധമുള്ളതുമാണ് കുരിശ് എന്നാണ് പുരാവസ്തു ഗവേഷകര്‍ കരുതുന്നത്.
ഈ പുരാതന കുരിശിന്റെ കണ്ടെത്തല്‍ യു.എ.ഇ.യുടെ ആഴമേറിയതും നിലനില്‍ക്കുന്നതുമായ സഹവര്‍ത്തിത്വത്തിന്റെയും സാംസ്ക്കാരിക പൈതൃകത്തിന്റെയും ശക്തമായ തെളിവുകളാണെന്നും രാജ്യം ഇതില്‍ അഭിമാനിക്കുന്നുവെന്നും അബുദാബി ഐലന്‍ഡ്സ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക് പറഞ്ഞു.