യിസ്രായേലി ബന്ദികളെ പീഢിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഗാസക്കാര്‍ തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ടര്‍ സമ്മതിച്ചു

യിസ്രായേലി ബന്ദികളെ പീഢിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഗാസക്കാര്‍ തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ടര്‍ സമ്മതിച്ചു
യിസ്രായേലി ബന്ദികളെ പീഢിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഗാസക്കാര്‍ തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ടര്‍ സമ്മതിച്ചു ഗാസയിലെ ഒരു പത്ര റിപ്പോര്‍ട്ടറും ഫോട്ടോഗ്രാഫറും 2023 ഒക്ടോബര്‍ 7-ന് തെക്കന്...
യിസ്രായേലി ബന്ദികളെ പീഢിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഗാസക്കാര്‍ തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ടര്‍ സമ്മതിച്ചു ഗാസയിലെ ഒരു പത്ര റിപ്പോര്‍ട്ടറും ഫോട്ടോഗ്രാഫറും 2023 ഒക്ടോബര്‍ 7-ന് തെക്കന്‍ യിസ്രായേലില്‍ ഹമാസ് നയിച്ച കൂട്ടക്കൊല രേഖപ്പെടുത്തിയിരുന്നു. ബന്ദികളായി കൊണ്ടുപോയ യിസ്രായേലികളെ ഗാസ നിവാസികള്‍ പീഢിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടായിരുന്നെന്നും അത് താന്‍ പുറത്തു വിട്ടില്ലെന്നും റിപ്പോര്‍ട്ടറായ മോട്ടാര്‍ അസൈസ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഞാന്‍ അല്‍ ഖസ്സാം ബ്രിഗേഡുകളുടെ വാഹനം കണ്ടു. അവിടെ യിസ്രായേലി തടവുകാരുണ്ടായിരുന്നു. ഒരു പോഡ്കാസ്റ്റില്‍ അവതാരകനോടു പറഞ്ഞു. ആളുകള്‍ പുറത്തിരങ്ങി. അവരെ കണ്ടു അവരെ തല്ലുകയും അടിക്കുകയും ചെയ്തു. ഞാന്‍ അവരെ പിന്തുടര്‍ന്നു വീഡിയോ പകര്‍ത്തി. പക്ഷെ ഞാന്‍ ആ വീഡിയോകള്‍ പ്രസിദ്ധീകരിച്ചില്ല. കാരണം ചിത്രീകരിക്കപ്പെട്ട ആളുകളുടെ ജീവിതം നശിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അവിടെ ഉണ്ടായതൊന്നും എല്ലാവരെയും തിരിച്ചറിയാനും അവരെ ഇല്ലാതാക്കാനും യിസ്രായേല്‍ ആ വീഡിയോ ഉപയോഗിക്കുമെന്ന് ഞാന്‍ മനസ്സിലാക്കി. അദ്ദേഹം വിശദീകരിച്ചു. 2024 ഏപ്രിലില്‍ ടൈം മാസികയുടെ ല2024-ലെ ഏറ്റവും സ്വാധീനതയുള്ള 100 പേരുടെ പട്ടികയില്‍ ഇടം നേടിയ വ്യക്തിയാണ് അസൈസ എന്ന 27 കാരന്‍. ഗാസയിലെ നാശത്തെയും കഷ്ടപ്പാടുകളെയും കുറിച്ച് ഹമാസ് നേതാക്കളെ അഭിമുഖത്തിനിടെ അസൈസ വിമര്‍ശിച്ചു.
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ