അമേരിക്ക യിസ്രായേലിന് 40,000 ബോംബുകള്‍ ഉള്‍പ്പെടെ 2.8 ബില്യണ്‍ ഡോളര്‍ ആയുധങ്ങള്‍ വില്‍ക്കുന്നു

അമേരിക്ക യിസ്രായേലിന്  40,000 ബോംബുകള്‍ ഉള്‍പ്പെടെ 2.8 ബില്യണ്‍ ഡോളര്‍ ആയുധങ്ങള്‍ വില്‍ക്കുന്നു
അമേരിക്ക യിസ്രായേലിന് 40,000 ബോംബുകള്‍ ഉള്‍പ്പെടെ 2.8 ബില്യണ്‍ ഡോളര്‍ ആയുധങ്ങള്‍ വില്‍ക്കുന്നു അമേരിക്ക യിസ്രായേലിന് സമീപ വര്‍ഷങ്ങളില്‍ വന്‍ ആയുധങ്ങള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നത...

അമേരിക്ക യിസ്രായേലിന് 40,000 ബോംബുകള്‍ ഉള്‍പ്പെടെ 2.8 ബില്യണ്‍ ഡോളര്‍ ആയുധങ്ങള്‍ വില്‍ക്കുന്നു

അമേരിക്ക യിസ്രായേലിന് സമീപ വര്‍ഷങ്ങളില്‍ വന്‍ ആയുധങ്ങള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ഒരു യു.എസ്. ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്ത പ്രകാരം ഏകദേശം 2.8 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 2000 പൌണ്ട് ബോംബുകളുടെ ഏറ്റവും വലിയ ഒരു ഇടപാടിനാണ് യു.എസ്. ഒരുങ്ങുന്നത്.

2000 പൌണ്ട് ബോംബുകളില്‍ 40,000 എണ്ണം പാക്കേജില്‍ ഉള്‍പ്പെടുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. അതില്‍ 20,000 എംകെ 84-ഉം 20,000 ബിഎല്‍യു 117-ഉം ഉള്‍പ്പെടുന്നു.

വില്‍പ്പനയില്‍ 20,000 - 2000 പെനിട്രേറ്റര്‍ വാര്‍ഹെഡ്സും ഉള്‍പ്പെടുന്നു. വില്‍പ്പനയ്ക്ക് അംഗീകാരം നല്‍കാന്‍ ട്രംപ് ഭരണകൂടം യു.എസ്. സെനറ്റ് വിദേശകാര്യ കമ്മറ്റിയുടെയും ഹൌസ് വിദേശകാര്യ കമ്മറ്റിയുടെയും നേതാക്കള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് വിവരം.

അമേരിക്കയുടെ വിദേശ സൈനിക ധനസഹായ സംവിധാനം വഴിയായിരിക്കും വില്‍പ്പനയ്ക്കുള്ള ധനസഹായം നല്‍കുക.

ഈ സംവിധാനം വഴി നല്‍കുന്ന ഗ്രാന്റുകള്‍ ഉപയോഗിച്ചായിരിക്കും യിസ്രായേല്‍ ആയുധങ്ങള്‍ വാങ്ങുക.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ