സൌദി അറേബ്യയെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് 9/11 ഭീകരാക്രമണത്തിലെ ഇരയുടെ ഭാര്യ

സൌദി അറേബ്യയെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് 9/11 ഭീകരാക്രമണത്തിലെ ഇരയുടെ ഭാര്യ
സൌദി അറേബ്യയെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് 9/11 ഭീകരാക്രമണത്തിലെ ഇരയുടെ ഭാര്യ ന്യുയോര്‍ക്ക്: 2001 സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തില്‍ സൌദി അറേബ്യയെ ഭീകരത വളര്‍ത്തിയതിന്...

സൌദി അറേബ്യയെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് 9/11 ഭീകരാക്രമണത്തിലെ ഇരയുടെ ഭാര്യ

ന്യുയോര്‍ക്ക്: 2001 സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തില്‍ സൌദി അറേബ്യയെ ഭീകരത വളര്‍ത്തിയതിന് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് കൊല്ലപ്പെട്ട ഒരാളുടെ ഭാര്യയും 9/11 ഫാമലീസ് യുണൈറ്റഡുന്റെ ദേശീയ ചെയര്‍മാനുമായ ടെറി സ്ട്രാഡ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച നടന്ന 9/11-ന്റെ 25-മത്തെ വാര്‍ഷിക അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത മുന്‍ പ്രസിഡന്റുമാര്‍ രാജ്യത്തെ സംരക്ഷിച്ചുവെന്ന് ആരോപിച്ചതിനുശേഷമാണ് അവര്‍ അപ്പീല്‍ നല്‍കിയത്.

25 വര്‍ഷമായി ഇന്ന് നമ്മുടെ മുന്നിലുള്ള നേതാക്കള്‍ ഉള്‍പ്പെടെ ഭരണകൂടങ്ങള്‍ ഒന്നിനു പുറകെ ഒന്നായി 9/11 കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിനു പകരം സൌദികളെ സംരക്ഷിക്കുവാന്‍ തീരുമാനിച്ചു.

അവര്‍ തെളിവുകള്‍ മറച്ചുവച്ചു. അവര്‍ ജെഎഎസ്ടിഎ (ജസ്റ്റിസ് എഗൈന്‍സ്റ്റ് സ്പോണ്‍സേഴ്സ് ഓഫ് ടെററിസം ആക്ട്) വിറ്റോ ചെയ്തു. അവര്‍ പൊതു, സ്വകാര്യ വാഗ്ദാനങ്ങള്‍ ലംഘിച്ചു.

ചടങ്ങില്‍ 9/11 ഇരയുടെ നിരവധി പേരുകള്‍ വായിച്ചതിനുശേഷം സ്ട്രാഡ പറഞ്ഞു. അതില്‍ പരേതനായ ഭര്‍ത്താവ് ടോം എസ് സ്ട്രാഡയും ഉള്‍പ്പെടുന്നു.

ഭീകരാക്രമണ സമയത്ത് നോര്‍ത്ത് ടവറിന്റെ 104-മത്തെ നിലയില്‍വച്ച് കൊല്ലപ്പെടുമ്പോള്‍ 41 വയസുള്ള ടോം സ്ട്രാഡ കാന്റര്‍ഫിറ്റ് ജെറാള്‍ഡിന്റെ മാനേജിംഗ് ഡയറക്ടറും പങ്കാളിയുമായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ