ആഗോള താപനം അപകടരേഖ കടക്കുന്നു; തടയാന് കഴിയില്ലെന്നു യു.എന്
ആഗോള താപനം അപകടരേഖ കടക്കുന്നു; തടയാന് കഴിയില്ലെന്നു യു.എന്
ന്യുയോര്ക്ക്: കാലാവസ്ഥാ വ്യത്യിയാനത്തിനെതിരായ പോരാട്ടത്തില് ഐക്യരാഷ്ട്ര സഭ താപനില അപകടരേഖയ്ക്ക് മുകളിലേക്ക് ഉയരുന്...
ആഗോള താപനം അപകടരേഖ കടക്കുന്നു; തടയാന് കഴിയില്ലെന്നു യു.എന്
ന്യുയോര്ക്ക്: കാലാവസ്ഥാ വ്യത്യിയാനത്തിനെതിരായ പോരാട്ടത്തില് ഐക്യരാഷ്ട്ര സഭ താപനില അപകടരേഖയ്ക്ക് മുകളിലേക്ക് ഉയരുന്നത് ഇനി തടയാനാവില്ലെന്ന് യു.എന് എന്വയോണ്മെന്റ് പ്രോഗ്രാം റിപ്പോര്ട്ട് അഭിപ്രാരയപ്പെടുന്നു.
2015-ലെ പാരീസ്കാലാവസ്ഥാ ഉടമ്പടിയിലാണ് ആഗോള താപനില പരിധി നിശ്ചയിച്ചത്.
അന്തരീക്ഷ താപം വര്ദ്ദിക്കുന്നതിന് ഇടയാക്കുന്ന ഘടകങ്ങള് ഒവിവാക്കി ഈ പരിധിയിലേക്ക് നിയന്ത്രിച്ച് നിര്ത്താം എന്നായിരുന്നു ധാരണ. എന്നാല് നിയന്ത്രണങ്ങള്ക്ക് തിരിച്ചടി നേരിട്ടു.
വ്യവസായിക വിപ്ളവ കാലഘട്ടത്തിനു മുമ്പ് ഉള്ളതിനേക്കാള് ആകെ താപനില വര്ദ്ധന 1.5 സെല്ഷ്യസില് കൂടരുത് എന്നതായിരുന്നു പാരീസ് കരാറിലെ പ്രധാന ലക്ഷ്യം.
ഇതിനായി വര്ഷങ്ങളുടെ നിയന്ത്രണ നടപടികള്ക്ക് ലോക രാഷ്ട്രങ്ങള് തയ്യാറാകേണ്ടതായിരുന്നു. പക്ഷെ സമ്പന്ന രാഷ്ട്രങ്ങള് നിയന്ത്രണങ്ങള് കൈവിട്ടു. ഇതോടെ നിലവില് ആഗോള താപം 1.4 എന്ന നിലയിലെത്തി.
പരിധി മറികടക്കാന് പോകുന്നു. ഇതിനുള്ളില് ഹ്രസ്വകാല പ്രതിരോധം സാദ്ധ്യമല്ല. അവസാന അവസരവും ലോകം നഷ്ടപ്പെടുത്തിക്കഴിഞ്ഞു.
കല്ക്കരി, എണ്ണ, ഗ്യാസ് തുടങ്ങിയ ഉല്പ്പന്നങ്ങളുടെ അമിതമായ ഉപയോഗമാണ് താപനില കുതിച്ചുയരാന് പ്രധാന കാരണമായത്.
കാലാവസ്ഥാ മാറ്റങ്ങള് ഇനിയും വര്ദ്ധിക്കുമെന്ന് യു.എന് മുന്നറിയിപ്പ നല്കുന്നു.
ചീഫ് എഡിറ്റർ (Chief Editor)
ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ