ഹിറ്റ്ലറുടെ ജന്മഗൃഹം ഇനി പോലീസ് സ്റ്റേഷന്‍

ഹിറ്റ്ലറുടെ ജന്മഗൃഹം ഇനി പോലീസ് സ്റ്റേഷന്‍
ഹിറ്റ്ലറുടെ ജന്മഗൃഹം ഇനി പോലീസ് സ്റ്റേഷന്‍ വിയന്നാ: ലോകം കണ്ട ഏറ്റവും വലിയ ക്രൂര സ്വേച്ഛാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലര്‍ ജനിച്ച ഓസ്ട്രിയായിലെ ബ്രൌനു ആം ഇന്‍ പട്ടണത്തിലെ ജന്മ...
ഹിറ്റ്ലറുടെ ജന്മഗൃഹം ഇനി പോലീസ് സ്റ്റേഷന്‍ വിയന്നാ: ലോകം കണ്ട ഏറ്റവും വലിയ ക്രൂര സ്വേച്ഛാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലര്‍ ജനിച്ച ഓസ്ട്രിയായിലെ ബ്രൌനു ആം ഇന്‍ പട്ടണത്തിലെ ജന്മ വീട് പോലീസ് സ്റ്റേഷനാക്കി മാറ്റി. നവ നാസി അനുഭാവികള്‍ ഈ കെട്ടിടത്തെ തീര്‍ത്ഥാടന കേന്ദ്രമാക്കി ഉപയോഗിക്കുന്ന പ്രവണത അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ തീരുമാനം നടപ്പിലാക്കിയത്. ജര്‍മ്മന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ നഗരത്തില്‍ ബുധനാഴ്ച പുതിയ പോലീസ് സ്റ്റേഷന്‍ ഔദ്യോഗിക പ്രവര്‍ത്തനം തടുടങ്ങി. ജില്ലാ പോലീസ് ആസ്ഥാനവും പ്രാദേശിക പോലീസ് വിഭാഗവും ഈ കെട്ടിടത്തിലാണ് ഇനി പ്രവര്‍ത്തിക്കുക. 2017-ല്‍ ദീര്‍ഘകാല നിയമ പോരാട്ടത്തിനൊടുവില്‍ സര്‍ക്കാര്‍ ഈ കെട്ടിടം ഏറ്റെടുത്തിരുന്നു. 2019-ലാണ് ഇത് പോലീസ് സ്റ്റേഷനാക്കി മാറ്റാനുള്ള നടപടി തുടങ്ങിയത്. ജര്‍മ്മനിയുടെ അധിപനായിരുന്ന നാസി നേതാവായിരുന്ന ഹിറ്റ്ലര്‍ 65 ലക്ഷം യഹൂദരെയാണ് കൂട്ടക്കൊല ചെയ്തത്.
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
3 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ