യഹൂദര്‍ ഗാസയില്‍ കുടിയേറി താമസിക്കണം; ഗാസ യിസ്രായേലിന്റേത് - യിസ്രായേല്‍ മന്ത്രി

യഹൂദര്‍ ഗാസയില്‍ കുടിയേറി താമസിക്കണം;  ഗാസ യിസ്രായേലിന്റേത് - യിസ്രായേല്‍ മന്ത്രി
യഹൂദര്‍ ഗാസയില്‍ കുടിയേറി താമസിക്കണം; ഗാസ യിസ്രായേലിന്റേത് - യിസ്രായേല്‍ മന്ത്രി യെരുശലേം: ഗാസയില്‍ യഹൂദര്‍ കുടിയേറി താമസിക്കാന്‍ ആഹ്വാനം ചെയ്ത് യിസ്രായേല്‍ മന്ത്രി ഓറിറ്റ് സ്ട...

യഹൂദര്‍ ഗാസയില്‍ കുടിയേറി താമസിക്കണം; ഗാസ യിസ്രായേലിന്റേത് - യിസ്രായേല്‍ മന്ത്രി

യെരുശലേം: ഗാസയില്‍ യഹൂദര്‍ കുടിയേറി താമസിക്കാന്‍ ആഹ്വാനം ചെയ്ത് യിസ്രായേല്‍ മന്ത്രി ഓറിറ്റ് സ്ട്രോക്ക്. യഹൂദര്‍ ഗാസയില്‍ ജീവിക്കണം.

ഗാസയില്‍ വീണ്ടും കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കണമെന്ന ആവശ്യം തികച്ചും ന്യായമാണ്.

ഔദ്യോഗിക റേഡിയോ സംപ്രേക്ഷണമായ കാന്‍ വഴിയാണ് ഓറിറ്റ് പ്രസ്താവന നടത്തിയത്.

യഹൂദ മത നിയമം അനുസരിച്ച് മാത്രമല്ല, അന്താരാഷ്ട്ര നിയമ പ്രകാരവും ഗാസ യിസ്രായേലിന്റെ ഭാഗമാണെന്ന് ഓറിറ്റോ പറഞ്ഞു.

ഗാസ അതിര്‍ത്തിയിലേക്ക് യിസ്രായേലിലെ തീവ്ര വലതുപക്ഷ കുടിയേറ്റക്കാരും ഭരണകൂടത്തിലെ മന്ത്രിമാരും നടത്തിയ കൂറ്റന്‍ മാര്‍ച്ചിനു തൊട്ടു പിന്നാലെയാണ് ഓറിറ്റിന്റെ പ്രസ്താവന വന്നത്.

നച്ചല എന്ന കുടിയേറ്റ സംഘടനയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. മന്ത്രിമാര്‍ ഉള്‍പ്പെട ഒട്ടനവധി നേതാക്കളും മാര്‍ച്ചില്‍ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
6 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ