ഇംഗ്ളണ്ടിലെയും വെയില്‍സിലെയും മൂന്നില്‍ ഒന്ന് ഗര്‍ഭധാരണം ഗര്‍ഭഛിദ്രത്തിന്

ഇംഗ്ളണ്ടിലെയും വെയില്‍സിലെയും മൂന്നില്‍ ഒന്ന് ഗര്‍ഭധാരണം ഗര്‍ഭഛിദ്രത്തിന്
ഇംഗ്ളണ്ടിലെയും വെയില്‍സിലെയും മൂന്നില്‍ ഒന്ന് ഗര്‍ഭധാരണം ഗര്‍ഭഛിദ്രത്തിന് ലണ്ടന്‍: ഇംഗ്ളണ്ടിലെയും വെയില്‍സിലെയും ഗര്‍ഭഛിദ്രങ്ങള്‍ റെക്കോര്‍ഡിലേക്കെന്ന് റിപ്പോര്‍ട്ട്. 2023-...
ഇംഗ്ളണ്ടിലെയും വെയില്‍സിലെയും മൂന്നില്‍ ഒന്ന് ഗര്‍ഭധാരണം ഗര്‍ഭഛിദ്രത്തിന് ലണ്ടന്‍: ഇംഗ്ളണ്ടിലെയും വെയില്‍സിലെയും ഗര്‍ഭഛിദ്രങ്ങള്‍ റെക്കോര്‍ഡിലേക്കെന്ന് റിപ്പോര്‍ട്ട്. 2023-ല്‍ ഇംഗ്ളണ്ടിലെയും വെയില്‍സിലെയും മൂന്നില്‍ ഒരു ഗര്‍ഭധാരണം ഗര്‍ഭഛിദ്രത്തിലൂടെ ഇല്ലാതാക്കപ്പെട്ടതായി പുതുതായി പുറത്തിറക്കിയ ഔദ്യോഗിക സ്ഥിതിവിവരണ കണക്കുകളില്‍ വ്യക്തമാക്കുന്നു. 2023-ല്‍ ഇംഗ്ളണ്ടിലും വെയില്‍സിലുമായി 8,41,050 ഗര്‍ഭധാരണങ്ങള്‍ നടന്നതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റസ്റ്റിക്സ് (ഒഎന്‍എസ്) പുതുതായി പുറത്തുവിട്ട കണക്കുകളില്‍ കാണിക്കുന്നു. ഇതില്‍ 2,49,970 ഗര്‍ഭഛിദ്രങ്ങള്‍ നടന്നു. 2022-ല്‍ രേഖപ്പെടുത്തിയ 2,47,705 ഗര്‍ഭഛിദ്രങ്ങളെ അപേക്ഷിച്ച് 13.0 ശതമാനം കൂടുതലാണ്. കൌമാര ഗര്‍ഭധാരണ നിരക്ക് കുറഞ്ഞു വരുമ്പോഴും എല്ലാ പ്രായക്കാര്‍ക്കും ഇടയില്‍ ഗര്‍ഭഛിദ്രങ്ങളുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ച്ചയായ 7-മത്തെ വാര്‍ഷികവും 30-നും 34-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ ഗര്‍ഭധാരണങ്ങള്‍ (2,60,810) രേഖപ്പെടുത്തിയത്.
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ