ഇറാൻ്റെ മിസൈലാക്രമണത്തിന് തിരിച്ചടി നൽകരുതെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയോട് ഡൊണാൾഡ് ട്രംപ്

ഇറാൻ്റെ മിസൈലാക്രമണത്തിന് തിരിച്ചടി നൽകരുതെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയോട്  ഡൊണാൾഡ് ട്രംപ്
ഇറാൻ്റെ മിസൈലാക്രമണത്തിന് തിരിച്ചടി നൽകരുതെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയോട് ഡൊണാൾഡ് ട്രംപ് പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :നെതന്യാഹുവിനോട് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആവശ്യ...
ഇറാൻ്റെ മിസൈലാക്രമണത്തിന് തിരിച്ചടി നൽകരുതെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയോട് ഡൊണാൾഡ് ട്രംപ് പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :നെതന്യാഹുവിനോട് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. പ്രമുഖ മാധ്യമമായ 'ആക്സിയോസിനോടാണ്' ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുപക്ഷവും ആക്രമണങ്ങൾ നടത്തിയെന്നും ഇനി മറ്റൊരു തിരിച്ചടിയുടെ ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി ഒരു സുപ്രധാന കരാറിൻ്റെ തൊട്ടടുത്താണ് അമേരിക്കയെന്നും, ഇപ്പോഴത്തെ സംഭവവികാസങ്ങൾ കാരണം അത് തകരാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇറാന് ഗുരുതരമായ തെറ്റ് പറ്റിയെന്നും ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് മേലുള്ള ആക്രമണം തുടരുമെന്നും ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി. ബെൻയമിൻ നെതന്യാഹുവുമായി ട്രംപ് ഫോണിൽ സംസാരിച്ചതായും യുഎസ് വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ