നിയമാനുസൃതമായി യു.എസില്‍ പ്രവേശിച്ചവരും ട്രംപിന്റെ കുടിയേറ്റ നയത്തില്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന്

നിയമാനുസൃതമായി യു.എസില്‍ പ്രവേശിച്ചവരും ട്രംപിന്റെ കുടിയേറ്റ നയത്തില്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന്
നിയമാനുസൃതമായി യു.എസില്‍ പ്രവേശിച്ചവരും ട്രംപിന്റെ കുടിയേറ്റ നയത്തില്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് നിയമപരമായി അമേരിക്കയില്‍ പ്രവേശിച്ച നിരവധി കുടിയേറ്റക്കാരില്‍ നിയ...
നിയമാനുസൃതമായി യു.എസില്‍ പ്രവേശിച്ചവരും ട്രംപിന്റെ കുടിയേറ്റ നയത്തില്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് നിയമപരമായി അമേരിക്കയില്‍ പ്രവേശിച്ച നിരവധി കുടിയേറ്റക്കാരില്‍ നിയമപരമായ സ്ഥിര താമസക്കാരാകുമ്പോള്‍ത്തന്നെ രാജ്യം വിടാന്‍ നിര്‍ബന്ധിതരാകാന്‍ സാദ്ധ്യതയുള്ള ട്രംപ് ഭരണകൂട നയ മെമ്മോയെ ഒരു സുവിശേഷ മനുഷ്യാവകാശ സംഘടന അപലപിച്ചു. യു.എസില്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാന്‍ അധികാരമുള്ള ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനയായ വേള്‍ഡ് റിലീഫ്, യു.എസ്. പൌരത്വ ഇമിഗ്രേഷന്‍ സര്‍വ്വീസിന്റെ നയം വിസ, മാനുഷിക പരോള്‍ അല്ലെങ്കില്‍ ടൂറിസ്റ്റ് പദവി എന്നിവയുമായി നിയമാനുസൃതമായി പ്രവേശിച്ച് പിന്നീട് യു.എസ്. പൌരനായ പങ്കാളി, മാതാപിതാക്കള്‍ അല്ലെങ്കില്‍ മുതിര്‍ന്ന കുട്ടി എന്നിവയിലൂടെ ഗ്രീന്‍ കാര്‍ഡിന് അര്‍ഹത നേടിയ ആളുകളെ ബാധിക്കുമെന്നു പറഞ്ഞു. കുടുംബങ്ങളില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നും ഭര്‍ത്താക്കന്മാരെ ഭാര്യമാരില്‍നിന്നും കുട്ടികളെ മാതാപിതാക്കളില്‍നിന്നും വേര്‍പെടുത്തുമെന്നും ആണ്‍ ഗ്രീന്‍ കാര്‍ഡിനുള്ള നിയമപരമായ ആവശ്യതകള്‍ നിറവേറ്റുന്ന ആളുകളെ ഈ നിയമം ബാധിക്കുന്നുവെന്നും പറഞ്ഞു. കൂടാതെ ഭരണകൂടമോ കോണ്‍ഗ്രസോ കോടതികളോ ഇത് പിന്‍വലിക്കണമെന്ന് വേള്‍ഡ് റിലീഫ് പ്രസിഡന്റ് ചീഫ് എക്സിക്യൂട്ടീവായ മ്യാല്‍ ഗ്രീന്‍ ആവശ്യപ്പെട്ടു. https://youtu.be/pPSWS--ScWQ?si=pLNDvGT8xLE90oL3
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ