ചര്ച്ചില് പോകുന്നത് വിഷാദ രോഗ നിരക്ക് കുറയ്ക്കുമെന്നും മാനസീകാരോഗ്യം മെച്ചപ്പെടുത്തുമെന്നും പഠനം
ചര്ച്ചില് പോകുന്നത് വിഷാദ രോഗ നിരക്ക് കുറയ്ക്കുമെന്നും മാനസീകാരോഗ്യം മെച്ചപ്പെടുത്തുമെന്നും പഠനം
വിറ്റ്ലി ഇന്സ്റ്റിറ്റ്യൂട്ട് ഈ മാസം ആദ്യം "ദി റിലിജിയന് ആന്ഡ് മെന്റല് ഹെല്...
ചര്ച്ചില് പോകുന്നത് വിഷാദ രോഗ നിരക്ക് കുറയ്ക്കുമെന്നും മാനസീകാരോഗ്യം മെച്ചപ്പെടുത്തുമെന്നും പഠനം
വിറ്റ്ലി ഇന്സ്റ്റിറ്റ്യൂട്ട് ഈ മാസം ആദ്യം "ദി റിലിജിയന് ആന്ഡ് മെന്റല് ഹെല്ത്ത് കണക്ഷന്' എന്ന പേരില് പ്രസിദ്ധീകരിച്ച റിപ്പോര്ട്ട് അനുസരിച്ച് ചര്ച്ചുകളില് പങ്കെടുക്കുന്നത് വിഷാദ രോഗ നിരക്ക് കുറയ്ക്കുമെന്നും 10 മുതല് 15 ശതമാനം വരെ മാനസീകാരോഗ്യം മെച്ചപ്പെടുത്തുമെന്നും പഠനത്തില് കണ്ടെത്തി.
ഓക്സ്ഫോര്ഡ് യൂണിവേഴ്സിറ്റി പ്രസ്സ് ഹാന്ഡ് ബുക്ക് ഓഫ് റിലിജിയന് ആന്ഡ് ഹെല്ത്തില് (2024) പട്ടികപ്പെടുത്തിയ പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിവരം.
കൂടാതെ വിഷാദം, ഉല്ക്കണ്ഠ, ആത്മഹത്യ പ്രവണത, ലഹരി വസ്തുക്കളുടെ ദുരുപയോഗം, സമ്മര്ദ്ദം, വൈകാരികത, ക്ഷേമം എന്നിവയുള്പ്പെടെലുള്ള വിശാലമായ മാനസീകാരോഗ്യ മേഖലകളെ ഇത് ഉള്ക്കൊള്ളുന്നു.
ഉയര്ന്ന നിലവാരമുള്ള 1000 ത്തിലധികം പഠനങ്ങള് ശ്രദ്ധേയമായ കണ്ടെത്തലുകള് റിപ്പോര്ട്ട് ചെയ്തതില് 961 എണ്ണം മതപരമായ ഇടപെടലും മാനസീകാരോഗ്യവും തമ്മില് പോസിറ്റീവ് ബന്ധങ്ങള് കണ്ടെത്തിയപ്പോള് 101 എണ്ണം നെഗറ്റീവ് ബന്ധങ്ങള് കണ്ടെത്തി.
ഏകദേശം110,000 ആരോഗ്യ വിദഗ്ദ്ധരെ നിരീക്ഷിച്ച ഒരു പഠനം ആഴ്ചതോറുമുള്ള മത ചടങ്ങുകളില് പങ്കെടുക്കുന്ന സ്ത്രീകള് 16 വര്ഷത്തെ കാലയളവില് ആത്മഹത്യാ സാദ്ധ്യത കുറവാണെന്നും 26 വര്ഷത്തിനുള്ളില് പുരുഷന്മാര് 48 ശതമാനം കുറവാണെന്നും കണ്ടെത്തി.
242 ഉയര്ന്ന നിലവാരമുളള പഠനങ്ങളില് 74 ശതമാനം പേരും കൂടുതല് മതവിശ്വാസികളില് മെച്ചപ്പെട്ട ഫലങ്ങള് റിപ്പോര്ട്ട് ചെയ്തു.
ഉല്ക്കണ്ഠയെക്കുറിച്ചുള്ള പഠനങ്ങളില് 69 ശതമാനം പേരും കൂടുതല് മതവിശ്വാസികളില് താഴ്ന്ന നില കണ്ടെത്തി.
https://youtu.be/9CRyy4Ttsoc?si=GZNj15mz9DdxqEVw
ചീഫ് എഡിറ്റർ (Chief Editor)
ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ