ബൈബിള്‍ പഠനം പൊതുസ്ഥലത്ത് വീഡിയോ റെക്കോര്‍ഡ് ചെയ്തതിന് ക്യൂബന്‍ പാസ്റ്ററെ അറസ്റ്റു ചെയ്തു

ബൈബിള്‍ പഠനം പൊതുസ്ഥലത്ത് വീഡിയോ റെക്കോര്‍ഡ് ചെയ്തതിന് ക്യൂബന്‍  പാസ്റ്ററെ അറസ്റ്റു ചെയ്തു
ബൈബിള്‍ പഠനം പൊതുസ്ഥലത്ത് വീഡിയോ റെക്കോര്‍ഡ് ചെയ്തതിന് ക്യൂബന്‍ പാസ്റ്ററെ അറസ്റ്റു ചെയ്തു ബൈബിള്‍ പഠന ക്ളാസും സുവിശേഷ പ്രസംഗവും പൊതു സ്ഥലത്ത് വീഡിയോ റെക്കോര്‍ഡ് ചെയ്ത് യൂട്യൂബ്...

ബൈബിള്‍ പഠനം പൊതുസ്ഥലത്ത് വീഡിയോ റെക്കോര്‍ഡ് ചെയ്തതിന് ക്യൂബന്‍ പാസ്റ്ററെ അറസ്റ്റു ചെയ്തു

ബൈബിള്‍ പഠന ക്ളാസും സുവിശേഷ പ്രസംഗവും പൊതു സ്ഥലത്ത് വീഡിയോ റെക്കോര്‍ഡ് ചെയ്ത് യൂട്യൂബ് ചാനലില്‍ പോസ്റ്റു ചെയ്ത പാസ്റ്ററെ പോലീസ് അറസ്റ്റു ചെയ്തു.

ക്യൂബയിലെ മറ്റാന്‍സാസ് മേഖലയില്‍ പെനാസ് അല്‍മാസ് ഏരിയായിലെ ഒരു പാര്‍ക്കില്‍ പൊതു വൈ-ഫൈ സൌകര്യത്തില്‍ വീഡിയോ ചിത്രീകരിച്ച പാസ്റ്ററെ ഞായറാഴ്ച പോലീസ് അറസ്റ്റു ചെയ്തു.

പെമെസ് ലോറ ലൈവായി പ്രസംഗിക്കുമ്പോള്‍ ഭാര്യയാണ് വീഡിയോ ചിത്രീകരിച്ചത്.

ക്രിസ്തുവിന്റെ ദൂതന്‍ എന്നര്‍ത്ഥം വരുന്ന പ്രഗോനെ റോഡി ക്രിസ്റ്റോ എന്ന തന്റെ യൂട്യൂബ് ചാനലിലേക്ക് റെക്കോര്‍ഡിംഗ് അപ് ലോഡ് ചെയ്തു കഴിഞ്ഞപ്പോഴാണ് പോലീസെത്തി അറസ്റ്റു ചെയ്ത് വാഹനത്തില്‍ കൊണ്ടുപോയപ്പോള്‍ ഭാര്യയെ കൂടാതെ അവിടെ മക്കളും ഉണ്ടായിരുന്നു. കൊച്ചുകുട്ടികളായ ഇവര്‍ കരഞ്ഞു.

പോലീസ് സ്റ്റേഷനിലെത്തിച്ച് മൂന്നു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിട്ടയച്ചു. തന്റെ ശുശ്രൂഷയുടെ ഭാഗമായി ദിവസവുമുള്ള പരിപാടിയാണെന്ന് പാസ്റ്റര്‍ പറഞ്ഞു.

വീഡിയോ ചിത്രീകരിക്കാന്‍ പര്‍ക്കിലെ സന്ദര്‍ശകരായ ആളുകള്‍ ശ്രമിക്കുകയും പ്രസംഗം കേള്‍ക്കുകയുമാണ് ചെയ്യുന്നത്. ചിലര്‍ പ്രാര്‍ത്ഥന ആവശ്യപ്പെടാറുമുണ്ടെന്ന് പാസ്റ്റര്‍ പറഞ്ഞു.
https://youtu.be/4c01v-cjT2A?si=vZz58Epzx0W6yZ36

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
6 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ