ഇന്ത്യയിലെ ബ്നൈ മെനാഷെ സമൂഹത്തില്‍നിന്നുള്ള 240 പേര്‍ യിസ്രായേലില്‍ എത്തി

ഇന്ത്യയിലെ ബ്നൈ മെനാഷെ സമൂഹത്തില്‍നിന്നുള്ള 240 പേര്‍ യിസ്രായേലില്‍ എത്തി
ഇന്ത്യയിലെ ബ്നൈ മെനാഷെ സമൂഹത്തില്‍നിന്നുള്ള 240 പേര്‍ യിസ്രായേലില്‍ എത്തി യെരുശലേം: യിസ്രായേലിന്റെ ആലിയ ആന്‍ഡ് ഇന്റഗ്രേഷന്‍ മന്ത്രാലയത്തിന്റെയും യഹൂദ ഏജന്‍സി ഫോര്‍ യിസ്രായേല്‍ എ...

ഇന്ത്യയിലെ ബ്നൈ മെനാഷെ സമൂഹത്തില്‍നിന്നുള്ള 240 പേര്‍ യിസ്രായേലില്‍ എത്തി

യെരുശലേം: യിസ്രായേലിന്റെ ആലിയ ആന്‍ഡ് ഇന്റഗ്രേഷന്‍ മന്ത്രാലയത്തിന്റെയും യഹൂദ ഏജന്‍സി ഫോര്‍ യിസ്രായേല്‍ എന്നിവയുടെ സംയുക്ത പ്രവര്‍ത്തനത്തിന്റെ ഭാഗമായി വടക്കു കിഴക്കന്‍ ഇന്ത്യയിലെ ബ്നൈ മെനാഷെ സമൂഹത്തില്‍നിന്നുള്ള ഇരുനൂറ്റി നാല്‍പത് പുതിയ ഒളിം (കുടിയേറ്റക്കാര്‍) ഏപ്രില്‍ 23-ന് മാതൃരാഷ്ട്രമായ യിസ്രായേലില്‍ എത്തി.

ബെന്‍ഗുരിയോണ്‍ വിമാനത്താവളത്തില്‍ എത്തിയ ഇവരെ ആലിയ ആന്‍ഡ് ഇന്റഗ്രേഷന്‍ മന്ത്രി ഒഫീര്‍ സോഫര്‍, യഹൂദ ഏജന്‍സിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ മേജര്‍ ജനറല്‍ ഡോറോണ്‍ അല്‍മോഗ് തുടങ്ങി പ്രമുഖ നേതാക്കളും ഉദ്യോഗസ്ഥരും മാതൃരാഷ്ട്രത്തിലേക്ക് സ്വീകരിച്ചു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മുന്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ പ്രകാരം ബ്നൈ മെനാഷെ സമൂഹത്തിലെ 4,000 പേര്‍ യിസ്രായേലിലേക്ക് കുടിയേറി.

നിലവിലെ പദ്ധതി പ്രകാരം 2026 അവസാനത്തോടെ ഏകദേശം 1,200 കുടിയേറ്റക്കാര്‍ കൂടി എത്തും. 2030 ആകുമ്പോഴേക്കും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ മിസോറാമിലും മണിപ്പൂരിലും താമസിക്കുന്ന ഏകദേശം 4,800 പേര്‍ കൂടി എത്തിക്കുന്ന പ്രക്രീയ പൂര്‍ത്തിയാകുമെന്നും പ്രതീക്ഷിക്കുന്നു.

മൊത്തത്തില്‍ ഏകദേശം 6,000 ജനങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നു വിമാനങ്ങളില്‍ ആദ്യത്തേതാണ് ഇപ്പോള്‍ എത്തിയത്.

ഈ ദൌത്യത്തില്‍ 600 പേരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
https://youtu.be/WEh1xSzOk_8?si=pHpsCOGax6EFP0R5

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
3 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ