ദൈവത്തിനു നന്ദി: പ്രോസ്റ്റേറ്റ് കാന്‍സറില്‍നിന്നും സൌഖ്യം പ്രാപിച്ചതായി നെതന്യാഹു

ദൈവത്തിനു നന്ദി: പ്രോസ്റ്റേറ്റ് കാന്‍സറില്‍നിന്നും സൌഖ്യം പ്രാപിച്ചതായി നെതന്യാഹു
ദൈവത്തിനു നന്ദി: പ്രോസ്റ്റേറ്റ് കാന്‍സറില്‍നിന്നും സൌഖ്യം പ്രാപിച്ചതായി നെതന്യാഹു യിസ്രായേല്‍ പ്രധാനമന്ത്രി വെള്ളിയാഴ്ച തന്റെ മാരകമായ രോഗത്തില്‍നിന്നും സുഖം പ്രാപിച്ച വിവരം പുറ...
ദൈവത്തിനു നന്ദി: പ്രോസ്റ്റേറ്റ് കാന്‍സറില്‍നിന്നും സൌഖ്യം പ്രാപിച്ചതായി നെതന്യാഹു യിസ്രായേല്‍ പ്രധാനമന്ത്രി വെള്ളിയാഴ്ച തന്റെ മാരകമായ രോഗത്തില്‍നിന്നും സുഖം പ്രാപിച്ച വിവരം പുറത്തുവിട്ടു. അടുത്തിടെ താന്‍ പ്രോസ്റ്റേറ്റ് കാന്‍സറിനു വിജയകരമായ ചികിത്സ നടത്തിയെങ്കിലും ആ വിവരം പൊതു സമൂഹത്തെ അറിയിക്കുന്നതില്‍നിന്നും ഒഴിഞ്ഞു മാറിയിരുന്നു. യുദ്ധത്തിന്റെ മദ്ധ്യത്തില്‍ യിസ്രായേലിനെതിരെ പ്രചരണം നടത്താന്‍ ഇറാന് ഈ വിവരങ്ങള്‍ ഒരു ആയുധമായി ഉപയോഗിക്കാമായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. തന്റെ വാര്‍ഷിക ആരോഗ്യ വിലയിരുത്തല്‍ പുറത്തുവിടുന്നതിനോടൊപ്പമുള്ള ഒരു നീണ്ട സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് ഈ വിവരം പുറത്തുവിട്ടത്. ദൈവത്തിനു നന്ദി, ഞാന്‍ ഇതും മറികടന്നു, നെതന്യാഹു പോസ്റ്റില്‍ കുറിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നടത്തിയ വീഡിയോ പ്രസ്താവനയില്‍ ഹഡസ്സ മെഡിക്കല്‍ സെന്ററിലെ പ്രൊഫ. ആരോണ്‍ നെതന്യാഹുവിന് 0.9 സെന്റീമീറ്റര്‍ വലിപ്പമുള്ള ട്യൂമര്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇത് പ്രോസ്റ്റേറ്റിന്റെ പ്രാരംഭ ഘട്ടത്തിലുള്ള അസിനോകാര്‍സിനോമയായിരുന്നു. രണ്ടര മാസം മുമ്പ് നെതന്യാഹു റേഡിയേഷന്‍ ചികിത്സയ്ക്ക് വിധേയനായി. തുടര്‍ന്ന് ഇമേജിംഗ് രക്ത പരിശോധനകള്‍ ഉള്‍പ്പെടെയുള്ള ഒരു പരിശോധനയ്ക്കു വിധേയനായി. ഈ പരിശോധനകളുടെ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ രോഗം അപ്രത്യക്ഷമായെന്ന് ഞങ്ങള്‍ക്ക് പറയാന്‍ കഴിയും. പ്രധാനമന്ത്രി പതിവ് തുടര്‍ നടപടികള്‍ തുടരും. ഡോക്ടര്‍ പറഞ്ഞു. 76 വയസ്സുള്ള നെതന്യാഹു ആരോഗ്യവാനാണെന്ന് നെതന്യാഹുവിന്റെ വാര്‍ഷിക വിലയിരുത്തലില്‍ കണ്ടെത്തി. https://youtu.be/On9FmKKpcGw?si=hh-vBN5tq6VJhlVg
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
6 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ