മക്കള്‍ ഭാരമല്ല, ദൈവത്തിന്റെ അനുഗ്രഹം

മക്കള്‍ ഭാരമല്ല, ദൈവത്തിന്റെ അനുഗ്രഹം
മക്കള്‍ ഭാരമല്ല, ദൈവത്തിന്റെ അനുഗ്രഹം; ഗര്‍ഭഛിദ്ര ക്ളിനിക്കിന്റെ മുന്നില്‍ 85 ഗര്‍ഭസ്ഥ ശിശുക്കളെ രക്ഷിച്ച് സുവിശേഷകര്‍ അമേരിക്കയില്‍ വര്‍ഷം തോറും പതിനായിരക്കണക്കിനു ഗര്‍ഭഛിദ്...

മക്കള്‍ ഭാരമല്ല, ദൈവത്തിന്റെ അനുഗ്രഹം;

ഗര്‍ഭഛിദ്ര ക്ളിനിക്കിന്റെ മുന്നില്‍ 85 ഗര്‍ഭസ്ഥ ശിശുക്കളെ രക്ഷിച്ച് സുവിശേഷകര്‍
അമേരിക്കയില്‍ വര്‍ഷം തോറും പതിനായിരക്കണക്കിനു ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

മനസ്സോടെയും മനസ്സില്ലാതെയും നടത്തപ്പെടുന്ന ഗര്‍ഭഛിദ്രം എന്ന ശിശു ഹത്യയെ പ്രതിരോധിക്കാനായി രണ്ട് മിഷണറിമാര്‍ ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങളാല്‍ ഗര്‍ഭഛിദ്ര ക്ളിനിക്കുനു പുറത്ത് 85 ഗര്‍ഭസ്ഥ ശിശുക്കളെയാണ് രക്ഷിച്ചതെന്ന് സാക്ഷ്യം പറയുന്നു.

കഴിഞ്ഞ വര്‍ഷം ചിക്കാഗോയിലെ ഒരു പ്ളാന്‍ഡ് പേരന്റ് ഹുഡ് ക്ളിനിക്കില്‍ ബ്രിട്ട്നി മുനോസ് എന്ന യുവതിയെത്തിയത് ഗര്‍ഭഛിദ്രത്തിനായാണ്.

അവര്‍ ആശുപത്രിക്കു പുറത്തേക്കു വന്നപ്പോള്‍ രണ്ട് പുരുഷന്മാരായ ജോസഫ് ബേണില്ലയും, ജുവാന്‍ ഏലിയാസും മുനോസിനെ സമീപിച്ചു.

ഇവര്‍ ചിക്കാഗോ ആസ്ഥാനമായുള്ള ലവ് ലൈഫ് എന്ന പ്രോ-ലൈഫ് ശുശ്രൂഷയിലെ മിഷണറിമാരാണ്.

സ്ത്രീകളുമായി സംസാരിക്കാന്‍ ഇരുവരും പതിവായി ക്ളിനിക്കുകള്‍ക്കു മുന്നില്‍ ഒത്തുകൂടുന്നു. മുനോസിനോട് കാര്യങ്ങള്‍ വ്യക്തമാക്കി.

ഗര്‍ഭഛിദ്രത്തിനെക്കുറിച്ച് ദൈവവചനത്തിലൂടെ സംസാരിച്ചു. മക്കള്‍ ഭാരമല്ല, ദൈവത്തില്‍നിന്നും ലഭിക്കുന്ന അനുഗ്രഹങ്ങള്‍ എന്ന് വ്യക്തമായി സംസാരിക്കുകയും അവള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

അവള്‍ ഒരു വിശ്വാസിയായിരുന്നുവെന്ന് തങ്ങള്‍ക്ക് മനസ്സിലായി. ബേണില്ല പറഞ്ഞു. കുഞ്ഞിനെ രക്ഷിക്കുവാനും ക്രിസ്തുവിനുവേണ്ടി ജീവിക്കുവാനും ഞങ്ങള്‍ പറഞ്ഞു.

അവള്‍ ഗര്‍ഭഛിദ്ര തീരുമാനത്തില്‍നിന്നും പിന്മാറി. ഇത്തരത്തില്‍ 85 ഗര്‍ഭസ്ഥ ശിശുക്കളെ രക്ഷിച്ച അനുഭവം പങ്കുവെയ്ക്കുകയാണ് മിഷണറിമാരായ ഇരുവരും.
https://youtu.be/x-vFexX1Cdo?si=x_OFU3lkBLW93KsL

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ