യുദ്ധത്തിനിടയിലും ദശലക്ഷക്കണക്കിനു ബൈബിളുകളും സാഹിത്യങ്ങളും ഇറാനികള്ക്ക് എത്തിക്കാന് യു.എസ്. ക്രൈസ്തവര്
യുദ്ധത്തിനിടയിലും ദശലക്ഷക്കണക്കിനു ബൈബിളുകളും സാഹിത്യങ്ങളും ഇറാനികള്ക്ക് എത്തിക്കാന് യു.എസ്. ക്രൈസ്തവര്
മിഡില് ഈസ്റ്റിലെ യുദ്ധം വകവെയ്ക്കാതെ ദശലക്ഷക്കണക്കിനു ബൈബിളുകളും ക്രി...
യുദ്ധത്തിനിടയിലും ദശലക്ഷക്കണക്കിനു ബൈബിളുകളും സാഹിത്യങ്ങളും ഇറാനികള്ക്ക് എത്തിക്കാന് യു.എസ്. ക്രൈസ്തവര്
മിഡില് ഈസ്റ്റിലെ യുദ്ധം വകവെയ്ക്കാതെ ദശലക്ഷക്കണക്കിനു ബൈബിളുകളും ക്രിസ്ത്യന് സാഹിത്യങ്ങളും ഇറാനിലേക്ക് എത്തിക്കാന് അമേരിക്കന് ചര്ച്ചുകളും മിഷന് ഗ്രൂപ്പുകളും തയ്യാറെടുക്കുകയാണെന്ന് റിപ്പോര്ട്ടുകള്.
വ്യോമ ആക്രമണങ്ങളും അസ്ഥിരതയും അപകട സാദ്ധ്യതകള് വര്ദ്ധിപ്പിക്കുമ്പോഴും ഇറാനിലെ വിശ്വാസികള് ഒത്തുകൂടുകയും പ്രാര്ത്ഥിക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രാദേശിക ക്രിസ്ത്യാനികളുമായി സമ്പര്ക്കം പുലര്ത്തുന്നവര് സാക്ഷീകരിക്കുന്നു.
അവര് ഇപ്പോഴും കൂട്ടായ്മകള് നടത്തുന്നുണ്ട്. ഇപ്പോഴും പ്രാര്ത്ഥിക്കുന്നുണ്ട്. മിഷന് ബിയോണ്ട് ബോര്ഡേഴ്സിന്റെ പ്രസിഡന്റ് പാട്രിക് ക്ളിന് പറഞ്ഞു.
സാഹചര്യങ്ങള് മാറിയാല് ബൈബിള് വിതരണം വിപുലീകരിക്കാനുള്ള സാദ്ധ്യതയുള്ള അവസരത്തിനായി തയ്യാറെടുക്കുകയാണെന്ന് മിഷന് നേതാക്കള് പറഞ്ഞു.
കുട്ടികള്ക്കും കൌമാരക്കാര്ക്കുമുള്ള പതിപ്പുകള് ഉള്പ്പെടെ പാര്സി ഭാഷാ ബൈബിളുകളുടെ വലിയ ശേഖരം അയയ്ക്കാന് തന്റെ ഗ്രൂപ്പ് തയ്യാറാണെന്ന് ഈസ്റ്റേണ് യൂറോപ്യന് മിഷനിലെ ഡിര്ക്ക് സ്മിത്ത് പരഞ്ഞു.
ദൈവം ഇറാനെ മാറ്റി മറിക്കുകയാണെന്ന് ഞങ്ങള് വിശ്വസിക്കുന്നു ക്ളിന് ഊന്നിപ്പറഞ്ഞു.
https://youtu.be/DgUDPnt-q8Y?si=kJPv2Mx5elwcCjFl
ചീഫ് എഡിറ്റർ (Chief Editor)
ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ