കുട്ടികളെ ദുരുപയോഗം ചെയ്തു: ഇർവിങ് ഐ.എസ്.ഡി 75 വയസ്സുകാരനായ മുൻ ബസ് അസിസ്റ്റന്റ് അറസ്റ്റിൽ

കുട്ടികളെ ദുരുപയോഗം ചെയ്തു: ഇർവിങ് ഐ.എസ്.ഡി 75 വയസ്സുകാരനായ മുൻ ബസ് അസിസ്റ്റന്റ് അറസ്റ്റിൽ
കുട്ടികളെ ദുരുപയോഗം ചെയ്തു: ഇർവിങ് ഐ.എസ്.ഡി 75 വയസ്സുകാരനായ മുൻ ബസ് അസിസ്റ്റന്റ് അറസ്റ്റിൽ പി പി ചെറിയാൻ ഇർവിങ് (ഡാലസ്): സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച...

കുട്ടികളെ ദുരുപയോഗം ചെയ്തു: ഇർവിങ് ഐ.എസ്.ഡി 75 വയസ്സുകാരനായ മുൻ ബസ് അസിസ്റ്റന്റ് അറസ്റ്റിൽ
പി പി ചെറിയാൻ

ഇർവിങ് (ഡാലസ്): സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ ഇർവിങ് ഐ.എസ്.ഡിയിലെ മുൻ സബ്സ്റ്റിറ്റ്യൂട്ട് ബസ് ഡ്രൈവർ അസിസ്റ്റന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു.

75 വയസ്സുകാരനായ ഇയാളെ ഏപ്രിൽ 9-നാണ് പിടികൂടിയത്.

കുട്ടി മാതാപിതാക്കളെ അറിയിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. 2023 മുതൽ ഈ വർഷം ഏപ്രിൽ വരെ ഇയാൾ സ്കൂൾ ഡിസ്ട്രിക്റ്റിൽ ജോലി ചെയ്തിരുന്നു.

ചോദ്യം ചെയ്യലിൽ, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കൂടുതൽ കുട്ടികളെ ഇയാൾ ഇത്തരത്തിൽ സമീപിച്ചിട്ടുണ്ടാകാമെന്ന് സൂചന നൽകിയതായി പൊലീസ് പറഞ്ഞു.

നിലവിൽ 25,000 ഡോളർ ജാമ്യത്തുകയിൽ ഡാലസ് കൗണ്ടി ജയിലിലാണ് പ്രതി.

സമാനമായ അനുഭവങ്ങൾ കുട്ടികൾക്ക് ഉണ്ടായിട്ടുണ്ടോ എന്ന് മാതാപിതാക്കൾ അന്വേഷിക്കണമെന്ന് ഇർവിങ് പൊലീസ് നിർദ്ദേശിച്ചു.

ഇതുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിയുന്നവർ 972-721-3535 എന്ന നമ്പറിൽ ബന്ധപ്പെടുക.
https://youtu.be/zlMCwczDEtM?si=Wi5P5oV4dZ74nADb

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ