ബ്രേക്കിംഗ് ന്യൂസ്

യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥന യേശു കേള്‍ക്കുന്നില്ല: പോപ്പ് ലിയോ പതിനാലാമന്‍

യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥന യേശു കേള്‍ക്കുന്നില്ല:  പോപ്പ് ലിയോ പതിനാലാമന്‍
യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥന യേശു കേള്‍ക്കുന്നില്ല: പോപ്പ് ലിയോ പതിനാലാമന്‍ മിഡില്‍ ഈസ്റ്റ് സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഓശാന ഞായറാഴ്ച നടന്ന പ്രത്യേക പ്രാര്‍ത്ഥനാ ചട...
യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥന യേശു കേള്‍ക്കുന്നില്ല: പോപ്പ് ലിയോ പതിനാലാമന്‍ മിഡില്‍ ഈസ്റ്റ് സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഓശാന ഞായറാഴ്ച നടന്ന പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങില്‍ പോപ്പ് ലിയോ പതിനാലാമന്‍ "യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥന യേശു കേള്‍ക്കുന്നില്ല'' എന്നു പരാമര്‍ശിച്ചു. 267-മത്തെ റോമന്‍ കത്തോലിക്കാ പോപ്പായ ലിയോയുടെ ആദ്യത്തെ ഓശാന ഞായറാഴ്ചയായിരുന്നു. യേശു സ്വയം ആയുധം ധരിക്കുകയോ സ്വയം പ്രതിരോധിക്കുകയോ ചെയ്തില്ല. മറിച്ച് എപ്പോഴും ആക്രമണത്തെ നിരാകരിക്കുന്ന ദൈവത്തിന്റെ സൌമ്യമായ മുഖം വെളിപ്പെടുത്തി. സ്വയം രക്ഷിക്കുന്നതിനു പകരം മനുഷ്യ ചരിത്രത്തില്‍ എല്ലാവര്‍ക്കും വേണ്ടി കുരിശില്‍ തറയ്ക്കപ്പെടാന്‍ അവന്‍ തന്നെത്തന്നെ അനുവദിച്ചു. യുദ്ധം നിരസിക്കുന്ന സമാധാനത്തിന്റെ രാജാവാണ് യേശു എന്ന് ആവര്‍ത്തിച്ചുകൊണ്ട് യുദ്ധം നടത്തുന്നവരുടെ പ്രാര്‍ത്ഥനകള്‍ അവന്‍ കേള്‍ക്കുന്നില്ല എന്നു പോപ്പ് പറഞ്ഞു. ദൈവം സ്നേഹമാണ്, കരുണ കാണിക്കു, ആയുധങ്ങള്‍ താഴെ വയ്ക്കുക നിങ്ങള്‍ സഹോദരി സഹോദരന്മാരാണ്. ഓര്‍മ്മിക്കുക പോപ്പ് കൂട്ടിച്ചേര്‍ത്തു. https://youtu.be/xzUayhAx5Vs?si=8m0xxzXz9zNWmbtJ
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ