ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെ വധിച്ചു; ഇനിയും അത്ഭുതങ്ങള് വരാനിരിക്കുന്നതേയുള്ളുവെന്ന് നെതന്യാഹു
ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെ വധിച്ചു; ഇനിയും അത്ഭുതങ്ങള് വരാനിരിക്കുന്നതേയുള്ളുവെന്ന് നെതന്യാഹു
യെരുശലേം: ഇറാന് ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുന്ന പല ഉന്നത ഉദ്യോഗസ്ഥന്മാരെയും വധിച...
ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെ വധിച്ചു; ഇനിയും അത്ഭുതങ്ങള് വരാനിരിക്കുന്നതേയുള്ളുവെന്ന് നെതന്യാഹു
യെരുശലേം: ഇറാന് ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുന്ന പല ഉന്നത ഉദ്യോഗസ്ഥന്മാരെയും വധിച്ചതിനെക്കുറിച്ച് യിസ്രായേല് പ്രധാനമന്ത്രി ചൊവ്വാഴ്ച പ്രതികരിച്ചു.
ഭരണകൂടത്തെ അസ്ഥിരപ്പെടുത്താന് യിസ്രായേല് തുടര്ന്നു പ്രവര്ത്തിക്കും. ഇനിയും അത്ഭുതങ്ങള് വരാനിരിക്കുന്നതേയുള്ളു. അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ ഞങ്ങള് അലിലാരിജെനിയെ ഇല്ലാതാക്കി. ഇറാനെ ഫലപ്രദമായി ഭരിക്കുന്ന ഗുണ്ടാ സംഘമായ റെവല്യൂഷണറി ഗാര്ഡുകളുടെ തലവനാണ് ലാരിജെനി. അയാളോടൊപ്പം ബിസാജിന്റെ കമാന്ഡറേയും ഇല്ലാതാക്കി.
ടെഹ്റാനിലെയും മറ്റ് ഇറാനിയന് നഗരങ്ങളിലെയും തെരുവുകളില് ജനങ്ങളെ ഭയപ്പെടുത്തുന്ന ഗുണ്ടാ സംഘങ്ങളുടെ സഹായികളാണ് അവര്.
ഞങ്ങള് അവിടെയും പ്രവര്ത്തിക്കുന്നു. വ്യോമസേന ജെറ്റുകളും യുഎവികളും ഉപയോഗിച്ച് ആകാശത്തുനിന്ന് പ്രവര്ത്തിക്കുന്നു.
ഇറാന് ജനതയ്ക്ക് ഇത് നീക്കം ചെയ്യാന് അവസരം നല്കുന്നതിനായി ഞങ്ങള് ഈ ഭരണകൂടത്തെ ദുര്ബ്ബലപ്പെടുത്തുകയാണ്.
അത് ഒറ്റയടിക്ക് സംഭവിക്കില്ല. ഉത്സാഹം കാണിച്ചാല് ജനത്തിന് അവസരമാകും. അദ്ദേഹം കൂട്ടിച്ചേര്ത്തു.
https://youtu.be/nTYtouGnC4I?si=NXdTndccLIsTRREz
ചീഫ് എഡിറ്റർ (Chief Editor)
ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ