സിഗററ്റു വലിച്ച് ഖൊമേനിയുടെ ചിത്രം കത്തിച്ച് സ്ത്രീകള്‍; പ്രതിഷേധം ആളിപ്പടരുന്നു

സിഗററ്റു വലിച്ച് ഖൊമേനിയുടെ ചിത്രം കത്തിച്ച് സ്ത്രീകള്‍; പ്രതിഷേധം ആളിപ്പടരുന്നു
സിഗററ്റു വലിച്ച് ഖൊമേനിയുടെ ചിത്രം കത്തിച്ച് സ്ത്രീകള്‍; പ്രതിഷേധം ആളിപ്പടരുന്നു ടെഹ്റാന്‍: ഇറാന്‍ ഭരണകൂടത്തോടുള്ള പൊട്ടിത്തെറിയിലേക്ക് അവര്‍ കടന്നപ്പോള്‍ രാജ്യത്തെങ്ങും പ്രതിഷേ...
സിഗററ്റു വലിച്ച് ഖൊമേനിയുടെ ചിത്രം കത്തിച്ച് സ്ത്രീകള്‍; പ്രതിഷേധം ആളിപ്പടരുന്നു ടെഹ്റാന്‍: ഇറാന്‍ ഭരണകൂടത്തോടുള്ള പൊട്ടിത്തെറിയിലേക്ക് അവര്‍ കടന്നപ്പോള്‍ രാജ്യത്തെങ്ങും പ്രതിഷേധം ആളിപ്പടരുകയാണ്. ഇറാനില്‍ സ്ത്രീകള്‍ സിഗററ്റു പുകച്ചുകൊണ്ട് പരമോന്നത നേതാവ് അയത്തുള്ള അലി ഖൊമേനിയുടെ ഫോട്ടോ കത്തിക്കുന്ന ചിത്രങ്ങള്‍ വൈറലായി. ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യവുമായി തെരുവില്‍ പ്രതിഷേധിക്കുന്ന ഇറാനിയന്‍ ജനതയുടെ പോരാട്ട വീര്യത്തിനു മുന്നില്‍ ഭരണകൂടം വിറയ്ക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ലോകമെമ്പാടും ആയിരക്കണക്കിനു തവണ ഈ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യുന്നു. വര്‍ദ്ധിച്ചു വരുന്ന സാമ്പത്തിക സമ്മര്‍ദ്ദം നേരിടുന്ന സമയത്താണ് അവകാശ ലംഘനങ്ങളും ചര്‍ച്ചയാകുന്നത്. കുതിച്ചു കയറുന്ന പണപ്പെരുപ്പം, കുത്തനെ ദുര്‍ബ്ബലമാകുന്ന കറന്‍സി, വര്‍ദ്ധിച്ചു വരുന്ന ഭക്ഷ്യ വില എന്നിവ ജനങ്ങളെ രോക്ഷാകുലരാക്കി. ഭരണ നേതാക്കളുടെ ചിത്രങ്ങള്‍ കത്തിക്കുകയും പ്രതിമകള്‍ നശിപ്പിക്കരുകയും ചെയ്യുന്നു. ഇറാനിയന്‍ നിയമപ്രകാരം പരമോന്നത നേതാവിന്റെ ചിത്രം കത്തിക്കുന്നത് ഗുരുരമായ കുറ്റമാണ്. ശിരോവസ്ത്രം ധരിക്കാതെ മോഡേണ്‍ വസ്ത്ര ധാരണത്തില്‍ സ്ത്രീകള്‍ പരസ്യമായി തെരുവുകളില്‍ ഇറങ്ങിയത് ഭരണകൂടത്തിനു നിയന്ത്രിക്കാന്‍ പോലും കഴിയുന്നില്ല എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2022-ല്‍ ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ പോലീസ് അറസ്റ്റു ചെയ്ത മഹ്സ അമ്മീനി എന്ന യുവതി കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രതിഷേധ രീതി.
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ