ബൈബിളിന്റെ ഹൃദയഭൂമിയുടെ മേലുള്ള യിസ്രായേലിന്റെ അവകാശത്തെ ട്രംപ് പിന്തുണയ്ക്കണമെന്ന് സുവിശേഷകരുടെ കത്ത്

ബൈബിളിന്റെ ഹൃദയഭൂമിയുടെ മേലുള്ള യിസ്രായേലിന്റെ അവകാശത്തെ ട്രംപ് പിന്തുണയ്ക്കണമെന്ന് സുവിശേഷകരുടെ കത്ത്
ബൈബിളിന്റെ ഹൃദയഭൂമിയുടെ മേലുള്ള യിസ്രായേലിന്റെ അവകാശത്തെ ട്രംപ് പിന്തുണയ്ക്കണമെന്ന് സുവിശേഷകരുടെ കത്ത് ബൈബിള്‍ ഹൃദയ ഭൂമിയായ യഹൂദ്യ-ശമര്യ (അന്താരാഷ്ട്ര തലത്തില്‍ വെസ്റ്റ് ബാങ്ക് ...
ബൈബിളിന്റെ ഹൃദയഭൂമിയുടെ മേലുള്ള യിസ്രായേലിന്റെ അവകാശത്തെ ട്രംപ് പിന്തുണയ്ക്കണമെന്ന് സുവിശേഷകരുടെ കത്ത് ബൈബിള്‍ ഹൃദയ ഭൂമിയായ യഹൂദ്യ-ശമര്യ (അന്താരാഷ്ട്ര തലത്തില്‍ വെസ്റ്റ് ബാങ്ക് എന്നറിയപ്പെടുന്നു) എന്നിവിടങ്ങളില്‍ പരമാധികാരം പ്രയോഗിക്കാനുള്ള യിസ്രായേലിന്റെ അവകാശത്തെ പിന്തുണയ്ക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് യു.എസിലെ പാസ്റ്റര്‍മാരും സുവിശേഷകരും ഉള്‍പ്പെട 200-ലധികം നേതാക്കള്‍ കത്തിലൂടെ അഭ്യര്‍ത്ഥിച്ചു. 1967 മുതല്‍ യിസ്രായേല്‍ കൈവശപ്പെടുത്തിയിരുന്ന വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങള്‍ പിടിച്ചെടുക്കാനുള്ള സാദ്ധ്യത ഉന്നയിക്കാന്‍ ബെന്യാമിന്‍ നെതന്യാഹു സര്‍ക്കാര്‍ നീക്കം നടത്തുന്നതിനെത്തുടര്‍ന്നാണ് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ യാഥാസ്ഥിക അഭിഭാഷക സംഘടനയായ ഫാമിലി റിസര്‍ച്ച് കൌണ്‍സില്‍ ഞായറാഴ്ച കത്തയച്ചത്. എന്നാല്‍ ട്രംപ് ഇത്തരമൊരു നീക്കത്തെ എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ചതിനേത്തുടര്‍ന്നാണ് ക്രൈസ്തവ നേതൃത്വം ശക്തമായി രംഗത്തു വന്നത്. യിസ്രായേലിന്റെ ബൈബിള്‍ ഹൃദയത്തോടൊപ്പം നില്‍ക്കുക എന്ന തലക്കെട്ടോടെയാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. ബൈബിളിലെ ഹൃദയ ഭൂമിയായ യഹൂദ്യയുടെയും ശമര്യയുടെയും മേല്‍ പരമാധികാരം പ്രയോഗിക്കാനുള്ള വയിസ്രായേലിന്റെ അവകാശത്തെ നിയന്ത്രിക്കുകയോ നിരുല്‍സാഹപ്പെടുത്തുകയോ ചെയ്യുന്നത് സമാധാനം കൊണ്ടുവരില്ല; അത് സംഘര്‍ഷം ദീര്‍ഘിപ്പിക്കുകയും ഭീഷണികള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. യഹൂദ ജനതയ്ക്കു മാത്രമല്ല യഥാര്‍ത്ഥത്തില്‍ സമാധാനം ആഗ്രഹിക്കുന്ന പലസ്തീനികള്‍ക്കും ഇത് കാരണമാകും. കത്തില്‍ പറയുന്നു. വ്യാഴാഴ്ച വൈറ്റ് ഹൌസില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ വെസ്റ്റ് ബാങ്ക് യിസ്രായേലിനോട് കൂട്ടിച്ചേര്‍ക്കാന്‍ സമ്മതിക്കില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. കത്തില്‍ ഒപ്പിട്ട പ്രമുഖ പാസ്റ്റര്‍മാര്‍, സഭാ നേതാക്കള്‍, അഭിഭാഷകര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നിയമ നിര്‍മ്മാതാക്കള്‍ മുതലായ പ്രമുഖര്‍ ഉള്‍പ്പെടുന്നു.
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
6 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ