ട്രംപിന്റെ ഉത്തരവ്: ലിംഗമാറ്റ ശസ്ത്രക്രീയകള് നിര്ത്തുന്ന ആശുപത്രികളുടെ എണ്ണം വര്ദ്ധിച്ചു വരുന്നു
ട്രംപിന്റെ ഉത്തരവ്: ലിംഗമാറ്റ ശസ്ത്രക്രീയകള് നിര്ത്തുന്ന ആശുപത്രികളുടെ എണ്ണം വര്ദ്ധിച്ചു വരുന്നു
വാഷിംഗ്ടണ്: പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാം ടേമില് കടന്നുവന്നതിനുശേഷം ഡൊണാ...
ട്രംപിന്റെ ഉത്തരവ്: ലിംഗമാറ്റ ശസ്ത്രക്രീയകള് നിര്ത്തുന്ന ആശുപത്രികളുടെ എണ്ണം വര്ദ്ധിച്ചു വരുന്നു
വാഷിംഗ്ടണ്: പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാം ടേമില് കടന്നുവന്നതിനുശേഷം ഡൊണാള്ഡ് ട്രംപ് പുറപ്പെടുവിച്ച ഒരു നിര്ണ്ണായക ഉത്തരവിന്റെ ഫലം യു.എസില് കണ്ടു തുടങ്ങി.
പ്രായപൂര്ത്തിയാകാത്തവരില് ശരീരം വികലമാക്കുന്ന ലിംഗമാറ്റ ശസ്ത്രക്രീയകള് നടത്തിയാല് ആശുപത്രികള്ക്ക് ധനസഹായം നിഷേധിക്കുമെന്ന് ട്രംപ് ജനുവരി 23-ന് എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചതിനെത്തുടര്ന്ന് അത്തരം നടപടികള് നിര്ത്തലാക്കാനുള്ള പദ്ധതികള് പ്രഖ്യാപിക്കുന്ന ആശുപത്രികളുടെ എണ്ണം വര്ദ്ധിച്ചുകൊണ്ടിരിക്കുന്നതായാണ് റിപ്പോര്ട്ടുകള്.
ട്രാന്സ് ഐഡന്റിഫൈഡ് യുവാക്കള്ക്ക് പ്രായപൂര്ത്തിയാകല് ബ്ളോക്കറുകളും ക്രോസ്-സെക്സ് ഹോര്മോണുകളും നിര്ദ്ദേശിക്കുന്നതിനോടൊപ്പം കാസ്ട്രേഷന് പോലുള്ള ആരോഗ്യകരമായ ശരീരഭാഗങ്ങളും ലൈംഗികാവയവങ്ങളും നീക്കം ചെയ്യുന്ന ലിംഗമാറ്റ ശസ്ത്രക്രീയകളുടെ പ്രകടനമായി കുട്ടികളുടെ രാസ, ശസ്ത്രക്രീയ വികലമാക്കല് എന്ന് ഉത്തരവ് വിശേഷിപ്പിച്ചു.
മെഡികെയറിലോ മെഡികെയ്ഡിലോ പങ്കെടുക്കുന്ന ഏതൊരു സ്ഥാപനവും പ്രായപൂര്ത്തിയാകാത്തവരുടെ ലിംഗമാറ്റ നടപടി ക്രമങ്ങള് നടത്തുന്നത് വിലക്കുന്ന ഒരു പുതിയ നിയമം നടപ്പിലാക്കാന് ട്രംപ് ഭരണകൂടം പ്രവര്ത്തിക്കാന് തുടങ്ങുന്നതിനു മുമ്പു തന്നെ യു.എസിലുടനീളമുള്ള ആശുപത്രികളും ആരോഗ്യ ഇന്ഷുറന്സ് കമ്പനികളും എക്സിക്യൂട്ടീവ് ഉത്തരവ് പാലിക്കുന്നതിനുള്ള നടപടികള് സ്വീകരിച്ചു തുടങ്ങിയിരുന്നു.
ചീഫ് എഡിറ്റർ (Chief Editor)
ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ