ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് രണ്ടാം ഭാഗം ഇറ്റലിയില്‍ ചിത്രീകരണം ആരംഭിക്കും

ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് രണ്ടാം ഭാഗം ഇറ്റലിയില്‍ ചിത്രീകരണം ആരംഭിക്കും
ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് രണ്ടാം ഭാഗം ഇറ്റലിയില്‍ ചിത്രീകരണം ആരംഭിക്കും യേശുക്രിസ്തുവിന്റെ ക്രൂശീകരണ രംഗങ്ങള്‍ അഭ്രപാളികളില്‍ വിസ്മയം സൃഷ്ടിച്ച ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് സിന...

ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് രണ്ടാം ഭാഗം ഇറ്റലിയില്‍ ചിത്രീകരണം ആരംഭിക്കും

യേശുക്രിസ്തുവിന്റെ ക്രൂശീകരണ രംഗങ്ങള്‍ അഭ്രപാളികളില്‍ വിസ്മയം സൃഷ്ടിച്ച ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് സിനിമയുടം രണ്ടാം ഭാഗമായ ദി റെസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ്-ന്റെ ചിത്രീകരണം ഓഗസ്റ്റില്‍ ഇറ്റലിയില്‍ ആരംഭിക്കും.

റോമിലെ പ്രശസ്തമായ സിനിസിറ്റി സ്റ്റുഡിയോയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നു സ്റ്റുഡിയോയുടെ സിഇഒ മനുവേല കാസിയാമനി പറഞ്ഞു.

മെല്‍ഗിബ്സണ്‍ സംവിധാനം ചെയ്ത് ഐക്കണ്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന അടുത്ത ചിത്രമായ ദി റെസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ് ആഗസ്റ്റില്‍ പൂര്‍ണ്ണമായും സിനിസിറ്റിയില്‍ ചിത്രീകരിക്കുമെന്ന് എനിക്ക് സ്ഥിരീകരിക്കാന്‍ കഴിയും.

കൂടാതെ നിരവധി തീയേറ്ററുകളും സ്റ്റേജ് നിര്‍മ്മാണങ്ങളും ആവശ്യമാണ്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കാസിയാമനി പറഞ്ഞു.

'വളരെ അഭിലാഷമുള്ളത്' എന്നാണ് ഗിബ്സണ്‍ ഈ പദ്ധതിയെ വിശേഷിപ്പിക്കുന്നത്. ചിത്രത്തിന്റെ ആഖ്യാനം പുനരുത്ഥാനത്തിനു അപ്പുറത്തേക്ക് വ്യാപിക്കുന്നുവെന്ന് അവസാനത്തെ അപ്പോസ്തോലന്റെ മരണം വരെയുള്ള ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും വിശദീകരിച്ചു.

അത്തരം ആഴമേറിയ ആത്മീയവും അമാനുഷികവുമായ വിഷയങ്ങള്‍ ചിത്രീകരിക്കുന്നതിന്റെ വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റില്‍ യേശുവിനെ അവതരിപ്പിച്ച ജിം കാവിസെല്‍ വീണ്ടും തന്റെ വേഷം അവതരിപ്പിക്കും.

പക്ഷെ കാലം കടന്നുപോയത് സാങ്കേതിക തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ നമുക്ക് കുറച്ച് സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കേണ്ടി വരും. അദ്ദേഹം വെളിപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ