"ഒരു ദൈവമേ ഉള്ളു, അത് യഹോവയാണ്'' 300 വിഗ്രഹങ്ങള്‍ തകര്‍ത്ത മിഷണറി സ്ത്രീക്ക് ശിക്ഷ

"ഒരു ദൈവമേ ഉള്ളു, അത് യഹോവയാണ്'' 300 വിഗ്രഹങ്ങള്‍ തകര്‍ത്ത മിഷണറി സ്ത്രീക്ക് ശിക്ഷ
"ഒരു ദൈവമേ ഉള്ളു, അത് യഹോവയാണ്'' 300 വിഗ്രഹങ്ങള്‍ തകര്‍ത്ത മിഷണറി സ്ത്രീക്ക് ശിക്ഷ ഉട്രെച്ച്: 2023-ല്‍ സെറാമിക് കൊണ്ടു നിര്‍മ്മിച്ച 300 വിഗ്രഹങ്ങള്‍ തകര്‍ത്തതിന് നെതര്‍ലന്‍ഡ്സില...
"ഒരു ദൈവമേ ഉള്ളു, അത് യഹോവയാണ്'' 300 വിഗ്രഹങ്ങള്‍ തകര്‍ത്ത മിഷണറി സ്ത്രീക്ക് ശിക്ഷ ഉട്രെച്ച്: 2023-ല്‍ സെറാമിക് കൊണ്ടു നിര്‍മ്മിച്ച 300 വിഗ്രഹങ്ങള്‍ തകര്‍ത്തതിന് നെതര്‍ലന്‍ഡ്സില്‍ ഒരു വൃദ്ധയായ ക്രിസ്ത്യന്‍ സ്ത്രീയ്ക്ക് 20 മണിക്കൂര്‍ സാമൂഹിക സേവനത്തിന് ശിക്ഷ വിധിച്ചു. ഒരു ദൈവമേ ഉള്ളു, അത് യഹോവയാണ് എന്നു പ്രഖ്യാപിച്ചുകൊണ്ട് ആര്‍ട്ട് എക്സ്ബിഷനെ ദൈവത്തിന്റെ വ്യാജ പ്രതിച്ഛായ എന്ന് ആക്രോശിച്ചുകൊണ്ടാണ് പ്രതിമകള്‍ തകര്‍ത്തത്. 82 വയസുള്ള ഹാരിയറ്റ്ടി തന്റെ ഡച്ച് കിഴക്കന്‍ നഗരമായ എന്‍ഷെഡില്‍ നിന്ന് മദ്ധ്യ നെതര്‍ലാന്‍ഡ്സ് പട്ടണമായ മാഴ്സണിലേക്ക് മണിക്കൂറുകളോളം ട്രെയിനില്‍ യാത്ര ചെയ്തു. അവിടെ ചെറിയ പ്രതിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബിജ് ബെല്‍സ് മ്യൂസിയവും (ബൈബിള്‍ മ്യൂസിയം) ആര്‍ട്ടിസ്റ്റ് മെരികെ ബ്രാഗും സംഘടിപ്പിച്ച മുന്‍ മാര്‍സെന്‍ ആശ്രമമായ ബ്യൂട്ടെന്‍ പ്ളാറ്റ്സ് ഡോണിബര്‍ഗിലെ പ്രദര്‍ശനത്തില്‍ അവ പ്രദര്‍ശിപ്പിച്ചിരുന്നു. ദൈവത്തിന്റെ സ്ത്രീ പ്രകടനത്തെ വാദിക്കാനുള്ള ബ്രാഗിന്റെ ശ്രമത്തിന്റെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ ഏകദേശം 3000 ദേവതകളെയും അശേര പ്രതിഷ്ഠകളെയും നിര്‍മ്മിച്ചു. എന്നിരുന്നാലും മിഡില്‍ ഈസ്റ്റിലെ ഒരു ക്രിസ്ത്യന്‍ മിഷണറിയായിരുന്ന ഹാരിയറ്റ് പ്രദര്‍ശനത്തെ ദൈവനിന്ദ എന്നു വിളിക്കുകയും നടപടിയെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 2023 സെപ്റ്റംബര്‍ 23-ന് ഹാരിയറ്റും ആ സ്ഥലത്ത് പ്രവേശിച്ചു. എക്സോഡസ് എക്സിബിഷനുള്ള ടിക്കറ്റ് വാങ്ങി, ചുറ്റും നോക്കി. നിരവധി പ്രതിമകളുടെ അടുത്തേക്കു പോയി. അവിടെയുണ്ടായിരുന്നവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് വിഗ്രഹങ്ങള്‍ എന്നു വിളിച്ചു പറഞ്ഞുകൊണ്ട് തല്ലിത്തകര്‍ത്തു ചവിട്ടി മെതിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു. തന്റെ സഹോദരിയില്‍നിന്നാണ് താന്‍ ആദ്യമായി പ്രദര്‍ശനത്തെക്കുറിച്ച് കേട്ടത്. ബാഗില്‍ ഒരു ബൈബിളുമായെത്തി നൂറുകണക്കിനു പ്രതിമകള്‍ പടിപടിയായി തര്‍ത്തു. അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ