കാലിഫോര്‍ണിയ കാട്ടുതീ ജനത്തെ മനം മാറ്റി; സുവിശേഷത്തിനു വഴിയൊരുക്കിയതായി പാസ്റ്റര്‍

കാലിഫോര്‍ണിയ കാട്ടുതീ ജനത്തെ മനം മാറ്റി;  സുവിശേഷത്തിനു വഴിയൊരുക്കിയതായി പാസ്റ്റര്‍
കാലിഫോര്‍ണിയ കാട്ടുതീ ജനത്തെ മനം മാറ്റി; സുവിശേഷത്തിനു വഴിയൊരുക്കിയതായി പാസ്റ്റര്‍ ലോസ് ഏഞ്ചല്‍സിലെ കാട്ടുതീ ദുരന്ത നിവാരണത്തിനായി പ്രവര്‍ത്തിച്ച ഡ്രീം സെന്റര്‍ ക്രിസ്ത്യന്‍ ചാ...
കാലിഫോര്‍ണിയ കാട്ടുതീ ജനത്തെ മനം മാറ്റി; സുവിശേഷത്തിനു വഴിയൊരുക്കിയതായി പാസ്റ്റര്‍ ലോസ് ഏഞ്ചല്‍സിലെ കാട്ടുതീ ദുരന്ത നിവാരണത്തിനായി പ്രവര്‍ത്തിച്ച ഡ്രീം സെന്റര്‍ ക്രിസ്ത്യന്‍ ചാരിറ്റി, 24 പേരുടെ മരണത്തിനിടയാക്കിയ കാട്ടുതീയെത്തുടര്‍ന്ന് ആശ്വാസം പകരാന്‍ ഒഴുകിയെത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ക്കിടയില്‍ സുവിശേഷ പ്രവര്‍ത്തനത്തിനായുള്ള ആത്മ ഭാരം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ദുരന്തത്തില്‍ ഏകദേശം 12,000 കട്ടിടങ്ങളും വീടുകളും അഗ്നിക്കിരയായി. തീ പിടുത്തം ബാധിച്ച സമൂഹത്തിന് സഹായം എത്തിക്കുമ്പോള്‍ ജീവിതത്തിന്റെ എല്ലാ തുറകളില്‍ നിന്നുള്ള നിരവധി പുതിയ ആളുകള്‍ സുവിശേഷം കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്നു. അടിയന്തിര ഭക്ഷണവും പാര്‍പ്പിടവും മാത്രമല്ല ദീര്‍ഘകാല പിന്തുണയും നല്‍കാന്‍ ഡ്രീം സെന്റര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു. സെന്റര്‍ പാസ്റ്ററും സിഇഒയുമായ മാത്യു ബാര്‍നെറ്റ് പറഞ്ഞു. ആളുകള്‍ ദിവസത്തില്‍ 10 മണിക്കൂര്‍ വരെ സന്തോഷത്തോടെ ജോലി ചെയ്യുന്നതിനാല്‍ ഫലം കാണുന്നു. ഞങ്ങള്‍ ആരാധന നടത്തും, ജനം അനുകൂലമായി സന്നദ്ധത അറിയിക്കുന്നു. ഞങ്ങള്‍ ദൈവത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പലരും മുമ്പ് കേട്ടിട്ടുപോലുമില്ല എന്നു പറയുന്നു. പലരും പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ദൈവം ഉണ്ടെന്നു ആളുകള്‍ അറിയാന്‍ ആഗ്രഹിക്കുന്ന ഒരു പ്രവര്‍ത്തനത്തില്‍ ഇത് ഒരു തരം പുനരുജ്ജീവനമാണ്. വലിയ കാര്യങ്ങള്‍ ചെയ്യാനും പ്രായോഗികമായ രീതിയില്‍ ആളുകളെ സ്നേഹിക്കാനും സുവിശേഷം പങ്കുവെയ്ക്കാനുമുള്ള പ്രചോദനമാകുന്നു. തികച്ചും അവിശ്വസനീയമായ ഒരു തുറന്ന വാതിലാണിത്, പാസ്റ്റര്‍ പറയുന്നു.
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ