സിറിയന് ഭരണാധികാരികള്ക്കു മുന്നില് ആശങ്കകള് പങ്കുവെച്ച് ക്രൈസ്തവ പ്രതിനിധികള്
സിറിയന് ഭരണാധികാരികള്ക്കു മുന്നില് ആശങ്കകള് പങ്കുവെച്ച് ക്രൈസ്തവ പ്രതിനിധികള്
ദമാസ്ക്കസ്: സിറിയയിലെ ക്രിസ്ത്യന് സഭാ പ്രതിനിധികള് പുതിയ ഭരണാധികാരി അല് ഷരമുമായി കൂടിക്കാഴ്...
സിറിയന് ഭരണാധികാരികള്ക്കു മുന്നില് ആശങ്കകള് പങ്കുവെച്ച് ക്രൈസ്തവ പ്രതിനിധികള്
ദമാസ്ക്കസ്: സിറിയയിലെ ക്രിസ്ത്യന് സഭാ പ്രതിനിധികള് പുതിയ ഭരണാധികാരി അല് ഷരമുമായി കൂടിക്കാഴ്ച നടത്തി.
ക്രൈസ്തവ സമൂഹത്തിന്റെ ഭാവി സംബന്ധിച്ച ആശങ്കകളും ഉല്ക്കണ്ഠകളും അല് ഷരാമുമായി പങ്കുവെച്ചതായി കൂടിക്കാഴ്ചയില് പങ്കെടുത്ത ഈശോ സഭാ വൈദികന് റാമി ഏലിയാസ് മാധ്യമങ്ങളോടു പറഞ്ഞു.
പുതിയ ഭരണഘടന, ജനാധിപത്യം, ന്യൂനപക്ഷങ്ങള്ക്കു തുല്യ പരിഗണന തുടങ്ങിയ വിഷയങ്ങളില് അല് ഷാരമുമായി കൂടിക്കാഴ്ച നടത്തി.
ദമാസ്ക്കസിലും ദാമയിലും നീണ്ടകാലം ക്രൈസ്തവര്ക്കൊപ്പം താമസിച്ച് കാര്യം ചൂണ്ടിക്കാട്ടിയ അല് ഷാര, ക്രൈസ്തവര് സിറിയന് സമൂഹത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്ന് ഉറപ്പു നല്കി.
സിറിയയില് സിവിലിയന് ഭരണകൂടം നിലവില് വരണമെന്ന ആഗ്രഹം ക്രൈസ്തവ നേതാക്കള് പ്രകടിപ്പിച്ചു. അല് ഷാരയും ഇക്കാര്യത്തോടു യോജിച്ചു.
അമേരിക്കയും യൂറോപ്യന് യൂണിയനും ഇപ്പോഴത്തെ നിലപാട് തുടരുകയാണെങ്കില് മിതവാദത്തിലൂന്നിയ ഇസ്ളാമിക സിവിലിയന് ഭരണകൂടം സിറിയയില് നിലവില് വരുമെന്ന് ഫാ. ഏലിയാസ് പ്രത്യാശ പ്രകടിപ്പിച്ചു.
ഇതോടൊപ്പം ക്രൈസ്തവരുടെ ഭാവി സംബന്ധിച്ച് അനശ്ചിതത്വം നിലനില്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ക്രൈസ്തവ വിശ്വാസികള് ഭയപ്പെടരുതെന്നും ഭരണഘടന നിര്മ്മാണത്തിലടക്കം പങ്കാളികളാകണമെന്നും അദ്ദേഹം നിര്ദ്ദേശിച്ചു.
കൂടിക്കാഴ്ചയില് അന്തോക്യാ പാത്രിയര്ക്കീസ് നേരിട്ട് പങ്കെടുത്തില്ലെങ്കിലും പ്രതിനിധികളെ അയച്ചു.
ചീഫ് എഡിറ്റർ (Chief Editor)
ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ