യേശുവിന്റെ അമ്മ മറിയത്തെ പലസ്തീന് അഭയാര്ത്ഥി എന്നു വിളിച്ച ബെയര് ഗ്രില്സിനു വിമര്ശനം
യേശുവിന്റെ അമ്മ മറിയത്തെ പലസ്തീന് അഭയാര്ത്ഥി എന്നു വിളിച്ച ബെയര് ഗ്രില്സിനു വിമര്ശനം
ലണ്ടന്: പ്രശസ്ത ബ്രിട്ടീഷ് സാഹസികനും, എഴുത്തുകാരനും, ടെലിവഷന് അവതാരകനുമായ ബെയര് ഗ്ര...
യേശുവിന്റെ അമ്മ മറിയത്തെ പലസ്തീന് അഭയാര്ത്ഥി എന്നു വിളിച്ച ബെയര് ഗ്രില്സിനു വിമര്ശനം
ലണ്ടന്: പ്രശസ്ത ബ്രിട്ടീഷ് സാഹസികനും, എഴുത്തുകാരനും, ടെലിവഷന് അവതാരകനുമായ ബെയര് ഗ്രില്സ് യേശുവിന്റെ അമ്മയായ മറിയത്തെ പലസ്തീന് അഭയാര്ത്ഥി എന്നു പരാമര്ശിച്ചതിനെതിരെ വ്യാപകമായ വിമര്ശനങ്ങള് ഏറ്റു വാങ്ങി.
50-കാരനായ ഗ്രില്സ് സോഷ്യല് മീഡിയയായ എക്സില് ഒരു ക്രിസ്തുമസ് ലേഖനത്തില് മറിയത്തെ യുവതിയും ദരിദ്രയുമായ പലസ്തീന് പെണ്കുട്ടി എന്നാണ് പരാമര്ശിച്ചത്.
ഈ അടുത്ത കുറച്ച് ദിവസങ്ങളില് ലോകമെമ്പാടുമുള്ള കോടിക്കണക്കിനു ആളുകള് 2000 വര്ഷങ്ങള്ക്കുമുമ്പ് ലോകത്തിന്റെ ഗതിയെ എന്നെന്നേക്കുമായി മാറ്റി മറിച്ച ഒരു മിഡില് ഈസ്റ്റേണ് അഭയാര്ത്ഥിയുടെ ജനനം ആഘോഷിക്കുന്നു. അദ്ദേഹം പോസ്റ്റില് പറയുന്നു.
അവരുടെ ചില കഥ ഞാന് നിങ്ങളോടു പറയട്ടെ. സാഹസിക യാത്രയുടെ തുടക്കത്തിനടുത്തുള്ള ഒരു ചെറിയ സംഗ്രഹമാണിത്. ചെറുപ്പവും ദരിദ്രയും സംശയരഹിതയുമായ പലസ്തീന് പെണ്കുട്ടിയായ മറിയ ഓടിപ്പോയി ഒരു മൃഗത്തൊഴുത്തില് പ്രസവിച്ചപ്പോള് നൂറുകണക്കിനു വര്ഷങ്ങളായി പ്രവചിക്കപ്പെട്ട ഒരു കുഞ്ഞ്, അവള് ഒരിക്കലും ഒറ്റയ്ക്കായിരുന്നില്ല നിസ്സംശയം.
ഇതുവരെ പറഞ്ഞതില് വച്ച് ഏറ്റവും മഹത്തായ കഥ. ഗ്രില്സ് എഴുതി. എന്നാല് ഗ്രില്സിന്റെ ഈ പരാമര്ശനത്തിനെതിരെ ക്രൈസ്തവ നേതാക്കള് ശക്തമായി പ്രതികരിച്ചു. റോമന് ഭരണത്തിന് കീഴിലുള്ള യഹൂദയില്നിന്നുള്ള ഒരു യഹൂദ സ്ത്രീയായിരുന്നു.
ആന്റി സെമറ്റിസത്തിനെതിരായ കാമ്പെയ്ന് ഉള്പ്പെടെ നടത്തുന്ന സംഘടന പ്രതികരിച്ചു.
100 വര്ഷങ്ങള്ക്കുശേഷം യഹൂദരെ നാടുകടത്തുന്നതുവരെ ഈ പ്രദേശത്തെ പലസ്തീന് എന്നു വിളിച്ചിരുന്നില്ല. സംഘം എക്സില് പ്രതികരിച്ചു. യേശുവിനെ പലസ്തീനിയന് എന്നു വിളിക്കുന്നത് ചരിത്രപരമായ യാഥാര്ത്ഥ്യങ്ങളെ അവഗണിക്കുന്നുവെന്നു ദ ടെലിഗ്രാഫിനുവേണ്ടി എഴുതിയ ലേഖനത്തില് എഴുത്തുകാരന് ജോര്ജ്ജ് ചെസ്റ്റര്ട്ടണ് പ്രതികരിച്ചു.
തിരിച്ചടിയെത്തുടര്ന്ന് ഗ്രില്സ് പോസ്റ്റ് പിന്വലിച്ചതായും പലസ്തീന് എന്ന വാക്ക് നീക്കം ചെയ്ത് വീണ്ടും അപ് ലോഡ് ചെയ്യുകയും ചെയ്തു. ആംഗ്ളിക്കന് സഭാംഗമായ ഗ്രില്സ് അറിയപ്പെടുന്ന മോട്ടിവേഷന് സ്പീക്കര് കൂടിയാണ്.
ചീഫ് എഡിറ്റർ (Chief Editor)
ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ