നേപ്പാളില്‍ ക്രിസ്തുവിങ്കലേക്കു വരുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു; കാരണങ്ങളിലൊന്ന് ജാതി വ്യവസ്ഥ

നേപ്പാളില്‍ ക്രിസ്തുവിങ്കലേക്കു വരുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു; കാരണങ്ങളിലൊന്ന് ജാതി വ്യവസ്ഥ
നേപ്പാളില്‍ ക്രിസ്തുവിങ്കലേക്കു വരുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു; കാരണങ്ങളിലൊന്ന് ജാതി വ്യവസ്ഥ ഇന്ത്യയുടെ അയല്‍ രാജ്യമായ നേപ്പാളില്‍ സുവിശേഷത്തിന്റെ കാറ്റ് ആഞ്ഞു വീശുമ്പോള്‍ ...
നേപ്പാളില്‍ ക്രിസ്തുവിങ്കലേക്കു വരുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു; കാരണങ്ങളിലൊന്ന് ജാതി വ്യവസ്ഥ ഇന്ത്യയുടെ അയല്‍ രാജ്യമായ നേപ്പാളില്‍ സുവിശേഷത്തിന്റെ കാറ്റ് ആഞ്ഞു വീശുമ്പോള്‍ ജനങ്ങളില്‍ പരിവര്‍ത്തനം ഉണ്ടാകുന്നതായി റിപ്പോര്‍ട്ട്. ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമായ നേപ്പാളില്‍ തീവ്ര ഹിന്ദു ഗ്രൂപ്പുകളില്‍നിന്നും അവരുടെ തദ്ദേശീയ സമൂഹങ്ങളില്‍നിന്നുമുള്ള പീഢനത്തിനു ഇരയാകുമ്പോള്‍ ഒറ്റപ്പെട്ട പര്‍വ്വത രാജ്യത്ത് സുവിശേഷം വിതയ്ക്കുന്ന നല്ല പുരോഗതിയെക്കുറിച്ചാണ് വാര്‍ത്തകള്‍ വരുന്നത്. രാജ്യത്ത് 30. 5 ദശലക്ഷം ജനസംഖ്യയില്‍ 1.3 ദശലക്ഷം ക്രൈസ്തവരുണ്ട്. 4.4 ശതമാനം പേര്‍. ഇപ്പോള്‍ ഔദ്യോഗികമായി ഹിന്ദു രാഷ്ട്രമല്ല. ക്രിസ്ത്യാനികള്‍ക്കും ബുദ്ധമതക്കാരേപ്പോലെ മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും സംരക്ഷണം 2007-ല്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേപ്പാളിലെ ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ ഫലം കായ്ക്കുന്നുണ്ടെന്ന് യുവ സുവിശേഷകനായ ആദം ഫിലിപ്പ് തന്റെ സാക്ഷ്യം ഒരു ബ്ളോഗ്ഗില്‍ പങ്കുവെയ്ക്കുന്നു. രു ക്രിസ്ത്യന്‍ യൂത്ത് പാസ്റ്റര്‍ എന്ന നിലയില്‍ സഭയിലെ അംഗങ്ങളെ വചനം പഠിപ്പിക്കുന്നു. സുവിശേഷം പങ്കുവെയ്ക്കുന്നു. കഴിഞ്ഞ ഏതാനും ദശകങ്ങളായി നേപ്പാള്‍ ക്രിസ്റ്റ്യാനിറ്റിയോടുള്ള താല്‍പ്പര്യം വര്‍ദ്ധിച്ചു വരികയാണെന്ന് ഫിലിപ്പ് പറയുന്നു. ഈ വളര്‍ച്ചയുടെ ഒരു കാരണം അവരുടെ സമൂഹത്തിന്റെ ജാതി വ്യവസ്ഥയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയോ അടിച്ചമര്‍ത്തപ്പെട്ടവരോ ആയവര്‍ക്ക് ക്രിസ്തുമതം പ്രത്യാശയും സ്നേഹവും പ്രദാനം ചെയ്യുന്നു എന്നതാകാം. ഇതില്‍ ദളിതരും അല്ലെങ്കില്‍ തൊട്ടുകൂടാത്തവരും ഉള്‍പ്പെടുന്നു. അവര്‍ സ്വന്തം മതത്തിനിടയില്‍ പോലും വിവേചനം നേരിടുന്നു. ഫിലിപ്പ് വിശദീകരിച്ചു. നേപ്പാളി സമൂഹത്തിന്റെ എല്ലാ മേഖലകളിലും ക്രിസ്തുമതം ഇതുവരെ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും രാജ്യത്തിന്റെ മതപരമായ ഭൂപ്രകൃതിയില്‍ താരതമ്യേന സമൂഹത്തിന്റെ എല്ലാ മേഖലയിലും പൂര്‍ണ്ണമായ സ്വീകാര്യത നേടുന്നു. ബുദ്ധിമുട്ടുകള്‍ക്കിടയില്‍ പലരും ആത്മീയ മാര്‍ഗ്ഗം കണ്ടെത്തുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
3 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ