രാത്രിയില്‍ ഭൂമിയെ വെളിച്ചത്തിലാക്കാന്‍ മസ്ക്കിന്റെ പദ്ധതി.

രാത്രിയില്‍ ഭൂമിയെ വെളിച്ചത്തിലാക്കാന്‍ മസ്ക്കിന്റെ പദ്ധതി.
രാത്രിയില്‍ ഭൂമിയെ വെളിച്ചത്തിലാക്കാന്‍ മസ്ക്കിന്റെ പദ്ധതി. വാഷിംഗ്ടണ്‍: രാത്രികാലങ്ങളില്‍ ഭൂമിയിലേക്ക് സൂര്യപ്രകാശം പ്രതിഫലിപ്പിക്കാന്‍ ബഹിരാകാശത്ത് കൂറ്റന്‍ കണ്ണാടികള്‍ സ്ഥാ...
രാത്രിയില്‍ ഭൂമിയെ വെളിച്ചത്തിലാക്കാന്‍ മസ്ക്കിന്റെ പദ്ധതി. വാഷിംഗ്ടണ്‍: രാത്രികാലങ്ങളില്‍ ഭൂമിയിലേക്ക് സൂര്യപ്രകാശം പ്രതിഫലിപ്പിക്കാന്‍ ബഹിരാകാശത്ത് കൂറ്റന്‍ കണ്ണാടികള്‍ സ്ഥാപിക്കുവാനുള്ള വമ്പന്‍ പദ്ധതിയുമായി ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. ബഹിരാകാശത്ത് കൂറ്റന്‍ പ്രതിഫലന കണ്ണാടികള്‍ സ്ഥാപിച്ച് രാത്രിയില്‍ 5 മുതല്‍ 6 കിലോമീറ്റര്‍ വരെ വിസ്തീര്‍ണ്ണമുള്ള പ്രദേശങ്ങളില്‍ സൂര്യപ്രകാശം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. സ്പേസ് എക്സും സ്റ്റാര്‍ട്ടപ് കമ്പനിയായ റിഫ്ളക്ട് ഓര്‍ബിറ്റലും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ സോളാര്‍ പാനലുകളില്‍നിന്ന് രാത്രിയിലും വൈദ്യുത വെളിച്ചം ഉല്‍പ്പാദിപ്പിക്കാനും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും കൃഷിക്കും വെളിച്ചം നല്‍കാനും കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. അതോടൊപ്പം എഐ പ്രവര്‍ത്തനങ്ങള്‍ക്കായി പക്തുലക്ഷത്തോളം ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്പേസ് എക്സ്. എന്നാല്‍ ഈ നീക്കം പ്രകൃതി ദത്തമായ പകലുകളെയും രാത്രികളെയും ദോഷകരമായി ബാധിക്കുമെന്നും 30 രാജ്യങ്ങളില്‍നിന്നുള്ള 2500 ഓളം ശാസ്ത്രജ്ഞര്‍ യു.എസ്. ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് മുന്നറിയിപ്പു നല്‍കി. ഇത് മനുഷ്യന്റെ ഉറക്കത്തെയും ആരോഗ്യത്തെയും ബാധിക്കുമെന്നും പറയുന്നു. https://youtu.be/pRbVdtZQxvo?si=xZbQZtNObCYmC6DG
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
5 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ