ഹിറ്റ്ലര്‍ക്ക് പൂവ് നല്‍കാന്‍ വിസമ്മതിച്ച 12 കാരി യഹൂദ പെണ്‍കുട്ടി യൊ ഹെവെദ് അന്തരിച്ചു

ഹിറ്റ്ലര്‍ക്ക് പൂവ് നല്‍കാന്‍ വിസമ്മതിച്ച 12 കാരി യഹൂദ പെണ്‍കുട്ടി യൊ ഹെവെദ് അന്തരിച്ചു
ഹിറ്റ്ലര്‍ക്ക് പൂവ് നല്‍കാന്‍ വിസമ്മതിച്ച 12 കാരി യഹൂദ പെണ്‍കുട്ടി യൊ ഹെവെദ് അന്തരിച്ചു ടെല്‍അവീവ്: 1936-ലെ ബെര്‍ലിന്‍ ഒളിമ്പിക്സില്‍ നാസി ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലര്‍ക്ക് പൂവ്...
ഹിറ്റ്ലര്‍ക്ക് പൂവ് നല്‍കാന്‍ വിസമ്മതിച്ച 12 കാരി യഹൂദ പെണ്‍കുട്ടി യൊ ഹെവെദ് അന്തരിച്ചു ടെല്‍അവീവ്: 1936-ലെ ബെര്‍ലിന്‍ ഒളിമ്പിക്സില്‍ നാസി ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലര്‍ക്ക് പൂവ് കൊടുക്കുവാന്‍ വിസമ്മതിച്ചതിലൂടെ ശ്രദ്ധേയയായ പെണ്‍കുട്ടിയും ഹോളോകോസ്റ്റ് അതിജീവിതയും യിസ്രായേലിന്റെ സ്വാതന്ത്ര്യ യുദ്ധത്തില്‍ പങ്കാളിയുമായിരുന്ന യൊ ഹെവെദ് ഗോള്‍ഡ് (102) അന്തരിച്ചു. അന്ന് 12 വയസുകാരിയായിരുന്ന യൊഹെവെദ് നാസി ജര്‍മ്മനിയില്‍ നടന്ന ഒളിമ്പിക്സില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ഹിറ്റ്ലര്‍ക്ക് പൂവ് നല്‍കാന്‍ ഏതാനും കുട്ടികള്‍ക്കൊപ്പം യഹൂദയാണെന്നു അറിയാതെ സംഘാടകര്‍ യൊഹെവെദിനെയും ക്ഷണിക്കുകയായിരുന്നു. വേദിയില്‍ പൂവ് നല്‍കാന്‍ എത്തിയെങ്കിലും ഹിറ്റിലറെ മുഖാമുഖം നോക്കിയതല്ലാതെ പൂവ് നല്‍കാന്‍ അവള്‍ തയ്യാറായില്ല. മാത്രമല്ല പെട്ടന്നുതന്നെ വേദിയില്‍നിന്നിറങ്ങി പുറത്തേക്ക് ഓടുകയും ചെയ്തു. യിസ്രായേലിലെ ഗാസ അതിര്‍ത്തിയോടു ചേര്‍ന്ന കിബുട്സ് സാ ആദ് സ്വദേശിനിയായ യൊഹെവെദ് 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ഭീകരാക്രമണത്തില്‍നിന്നും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. യൊഹെവെദ് 30 മണിക്കൂറോളം സ്വന്തം വീടിന്റെ സെയ്ഫ് റൂമില്‍ ചിലവഴിച്ചാണ് ഭീകരില്‍നിന്നും രക്ഷപെട്ടത്. ഒരു യഹൂദയായ ഞാന്‍ ഹിറ്റലര്‍ക്ക് പൂവ് നല്‍കുമോ? ഞാന്‍ നിരസിച്ചു. പിന്നീട് അവള്‍ തന്റെ ധീരതയെക്കുറിച്ച് വെളിപ്പെടുത്തി. യഹൂദ റബ്ബിമാരുടെ പിന്‍ഗാമി കുടുംബത്തില്‍ റബ്ബി. ഡോ. അഹ്രോന്‍ ന്യൂവര്‍ത്തിന്റെയും സാറായുടെയും മകളായി ജനിച്ചു. 1942 ശമുവനേലിനെ വിവാഹം കഴിച്ചു. 40-മത്തെ വയസില്‍ ഭര്‍ത്താവ് രോഗബാധിതനായി മരിച്ചു. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്കുശേഷം ഒരു ക്ളിനിക്കില്‍ ജോലി നോക്കി. മക്കളും കൊച്ചുമക്കളുമായി കഴിഞ്ഞു വരവെയാണ് അന്ത്യം.
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
6 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ