മതപരിവര്‍ത്തന നിരോധന നിയമം: അരുണാചല്‍ ക്രിസ്ത്യന്‍ ഫോറം 15 ദിവസത്തെ അന്ത്യ ശാസനം പുറപ്പെടുവിച്ചു

മതപരിവര്‍ത്തന നിരോധന നിയമം: അരുണാചല്‍ ക്രിസ്ത്യന്‍ ഫോറം 15 ദിവസത്തെ അന്ത്യ ശാസനം പുറപ്പെടുവിച്ചു
മതപരിവര്‍ത്തന നിരോധന നിയമം: അരുണാചല്‍ ക്രിസ്ത്യന്‍ ഫോറം 15 ദിവസത്തെ അന്ത്യ ശാസനം പുറപ്പെടുവിച്ചു ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ ക്രിസ്ത്യാനികളുടെ പരമോന്നത സംഘടനയായ അരുണാചല്‍ ...

മതപരിവര്‍ത്തന നിരോധന നിയമം: അരുണാചല്‍ ക്രിസ്ത്യന്‍ ഫോറം 15 ദിവസത്തെ അന്ത്യ ശാസനം പുറപ്പെടുവിച്ചു

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ ക്രിസ്ത്യാനികളുടെ പരമോന്നത സംഘടനയായ അരുണാചല്‍ ക്രിസ്ത്യന്‍ ഫോറം (എസിഎഫ്) ജൂണ്‍ 2-ന് മുഖ്യമന്ത്രി മഖണ്ഡുവിന് ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചു.

1978-ലെ അരുണാചല്‍ പ്രദേശ് മതസ്വാതന്ത്ര്യ നിയമം (എപിഎഫ്ആര്‍എ) പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിയമങ്ങള്‍ രൂപീകരിക്കുന്നതിനും വിജ്ഞാപനം ചെയ്യുന്നതും ഉടനടി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. ഇത് പാലിക്കാന്‍ ഫോറം ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനു സമയപരിധി നല്‍കി.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബഹുജന റാലികളും സംസ്ഥാന വ്യാപക ബന്ദും നടത്തുമെന്ന് മുന്നറിയിപ്പു നകി.

പ്രസിഡന്റ് ജെയിംസ് ടെച്ചി താര, സെക്രട്ടറി ജനറല്‍ യോമ്രിക് ലോംബി, സീനിയര്‍ വൈസ് പ്രസിഡന്റ് നസാം നിബഹിന എന്നിവര്‍ ഒപ്പിട്ട കത്തിന്റെ പകര്‍പ്പുകള്‍ ഗവര്‍ണര്‍, ചീഫ് സെക്രട്ടരി, മാധ്യമങ്ങള്‍ എന്നിവര്‍ക്ക് അയച്ചു.

1978-ലെ മതപരിവര്‍ത്തന നിരോധന നിയമം ഒരിക്കലും നടപ്പാക്കിയിട്ടില്ല.

നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഹര്‍ജിയെത്തുടര്‍ന്നാണ് 2024-ല്‍ സെപ്റ്റംബറില്‍ ഗുവഹാത്തി ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നയമങ്ങള്‍ രൂപീകരിച്ച് വിജ്ഞാപനം ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്.

ഉന്നതാധികാര സമിതി (എച്ച്പിസി) വഴിയാണ് നിയമ നിര്‍മ്മാണ പ്രക്രീയ നടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വിവരിച്ചു.

എന്നാല്‍ എച്ച് പിസി അനാവശ്യ തിടുക്കം കാട്ടിയെന്നും മറ്റുള്ളവരോട് വേണ്ടത്ര കൂടിയാലോചിക്കാതെയാണ് നിയമ നിര്‍മ്മാണത്തിനു ശ്രമിക്കുന്നതെന്നും മെമ്മോറാണ്ടം പറയുന്നു.
https://youtu.be/ltJgywoLErA?si=1_qVC_VZbpw_QqaC

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ