പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമം: റായ്പൂരില്‍ ക്രിസ്ത്യാനികള്‍ മാര്‍ച്ച് നടത്തി

പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമം: റായ്പൂരില്‍ ക്രിസ്ത്യാനികള്‍ മാര്‍ച്ച് നടത്തി
പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമം: റായ്പൂരില്‍ ക്രിസ്ത്യാനികള്‍ മാര്‍ച്ച് നടത്തി റായ്പൂര്‍: ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമത്തില്‍ പ്രതിഷേധിച്ചുകൊണ്ട്...
പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമം: റായ്പൂരില്‍ ക്രിസ്ത്യാനികള്‍ മാര്‍ച്ച് നടത്തി റായ്പൂര്‍: ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമത്തില്‍ പ്രതിഷേധിച്ചുകൊണ്ട് തലസ്ഥാന നഗരമായ റായ്പൂരില്‍ ആയിരക്കണക്കിനു ക്രൈസ്തവരുടെ വന്‍ മാര്‍ച്ച് നടന്നു. മാര്‍ച്ച് 19-ന് സംസ്ഥാന നിയമസഭ പാസ്സാക്കിയ ഛത്തീസ്ഗഢ് മതസ്വാതന്ത്യ്ര ബില്‍ 2026 പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്ളാക്കാര്‍ഡുകളുമായാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് 22-ന് പന്തങ്ങളുമായി മാര്‍ച്ച് നടത്തിയത്. ഛത്തീസ്ഗഢ് മതസ്വാതന്ത്യ്രം 2026, മതപരിവര്‍ത്തന വ്യവസ്ഥകള്‍ പുനര്‍നിര്‍മ്മിച്ചുകൊണ്ടും നിര്‍ബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ ശിക്ഷകള്‍ ചുമത്തുന്നതിലൂടെയും 58 വര്‍ഷം പഴക്കമുള്ള ഒരു നിയമത്തിനു പകരമാണ് ഛത്തീസ്ഗഢ് മതസ്വാതന്ത്യ്രം 2026-നെ പ്രോഗ്രസീവ് ക്കിസ്ത്യന്‍ അലയന്‍സ് അസന്നിഗ്ദ്ധമായി എതിര്‍ത്തത്. നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ഛത്തീസ്ഗഢിലെ ക്രിസ്ത്യാനികളെ ഉപദ്രവിക്കാന്‍ രൂപകല്‍പ്പന ചെയ്തതും വിവേചന പരമായ നടപടിയാണെന്നും പരഞ്ഞു. https://youtu.be/G8q4ZVkY-qw?si=qUC6q9RT92mzq6Cf
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
3 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ