വ്യാജ എ ഐ ഉള്ളടക്കങ്ങള്‍ മാറ്റാന്‍ മൂന്നു മണിക്കൂര്‍; കേന്ദ്രത്തിന്റെ കര്‍ശന നടപടി.

വ്യാജ എ ഐ ഉള്ളടക്കങ്ങള്‍ മാറ്റാന്‍ മൂന്നു മണിക്കൂര്‍;  കേന്ദ്രത്തിന്റെ കര്‍ശന നടപടി.
വ്യാജ എ ഐ ഉള്ളടക്കങ്ങള്‍ മാറ്റാന്‍ മൂന്നു മണിക്കൂര്‍; കേന്ദ്രത്തിന്റെ കര്‍ശന നടപടി. ന്യൂഡെല്‍ഹി: നിര്‍മ്മിത ബുദ്ധി അധിഷ്ഠിത ഡീപ്പ് ഫേക്കുകളുടെയും വ്യാജ ഉള്ളടക്കത്തിന്റെയും വര്...
വ്യാജ എ ഐ ഉള്ളടക്കങ്ങള്‍ മാറ്റാന്‍ മൂന്നു മണിക്കൂര്‍; കേന്ദ്രത്തിന്റെ കര്‍ശന നടപടി. ന്യൂഡെല്‍ഹി: നിര്‍മ്മിത ബുദ്ധി അധിഷ്ഠിത ഡീപ്പ് ഫേക്കുകളുടെയും വ്യാജ ഉള്ളടക്കത്തിന്റെയും വര്‍ദ്ധിച്ചു വരുന്ന ഭീഷണി തടയുവാനായി കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചു. കൃത്രിമമായി സൃഷ്ടിച്ചതോ അധികാരികളോ, കോടതികളോ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമായ എഐ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിനു സോഷ്യല്‍ മീഡിയ പ്ളാറ്റ് ഫോമുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇന്ത്യയുടെ ഐടി നിയമങ്ങളിലെ ഭേദഗതികളുടെ ഭാഗമായുള്ള ഈ നീക്കം ഡീപ്പ് ഫേക്കുകള്‍, കൃത്രിമമായി നിര്‍മ്മിച്ച വീഡിയോകള്‍, തെറ്റിദ്ധരിപ്പിക്കുന്ന സിന്തറ്റിക് മീഡിയ എന്നിവയുടെ വ്യാപനം തടയുന്നതിനുള്ള ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമുകളുടെ ഉത്തരവാദിത്വം ഉറപ്പാക്കുകയും ചെയ്യുന്നു. ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, ഫേസ്ബുക്ക്, എക്സ് എന്നിവയുള്‍പ്പെടെയുള്ള പ്ളാറ്റ്ഫോമുകള്‍ സര്‍ക്കാരില്‍നിന്നോ കോടതിയില്‍നിന്നോ നീക്കം ചെയ്യല്‍ നോട്ടീസ് ലഭിച്ച് മൂന്നു മണിക്കൂറിനുള്ളില്‍ ഇവ നീക്കം ചെയ്തിരിക്കണം. ഇത് മുമ്പ് 36 മണിക്കൂര്‍ ആയിരുന്നു സമയ പരിധി. പുതിയ നിയമം ലംഘിച്ചാല്‍ പിഴയടക്കാനുള്ള നിയമനടപടികള്‍ക്കര്‍ഹരാകും.
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ