വാഹനങ്ങള്‍ തമ്മിലുള്ള ആശയ വിനിമയം നടത്തുന്ന സാങ്കേതിക വിദ്യ ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്രം

വാഹനങ്ങള്‍ തമ്മിലുള്ള ആശയ വിനിമയം നടത്തുന്ന സാങ്കേതിക വിദ്യ ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്രം
വാഹനങ്ങള്‍ തമ്മിലുള്ള ആശയ വിനിമയം നടത്തുന്ന സാങ്കേതിക വിദ്യ ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്രം ന്യൂഡെല്‍ഹി: ഇന്ത്യയിലെ വാഹന അപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള, വാഹനങ്ങള്‍ ...
വാഹനങ്ങള്‍ തമ്മിലുള്ള ആശയ വിനിമയം നടത്തുന്ന സാങ്കേതിക വിദ്യ ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്രം ന്യൂഡെല്‍ഹി: ഇന്ത്യയിലെ വാഹന അപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള, വാഹനങ്ങള്‍ തമ്മില്‍ നേരിട്ട് ആശയ വിനിമയം നടത്തുന്ന വെഹിക്കിള്‍ ടു വെഹിക്കിള്‍ സാങ്കേതിക വിദ്യ ഈ വര്‍ഷം അവസാനത്തോടെ നടപ്പാക്കുമെന്നു കേന്ദ്രം. ഇന്റര്‍നെറ്റ് സഹായം കൂടാതെ വാഹനങ്ങള്‍ തമ്മില്‍ സിഗ്നലുകള്‍ കൈമാറി അപകട മുന്നറിയിപ്പുകള്‍ നല്‍കുന്ന സംവിധാനമാണിത്. പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ പിന്നില്‍നിന്ന് വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ഇടിക്കുന്നതും കനത്ത മൂടല്‍ മഞ്ഞില്‍ വന്ന് അപകടം ഉണ്ടാകുന്നതും തടയാന്‍ ഇത് സഹായിക്കും. ഈ വാഹനങ്ങളില്‍ സിം കാര്‍ഡിനു സമാനമായി ഒരു ഉപകരണം സ്ഥാപിക്കുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഈ ഉപകരണങ്ങള്‍ എല്ലാ ദിശകളില്‍നിന്നും (360 ഡിഗ്രി) അടുത്തു വരുന്ന വാഹനങ്ങള്‍ കണ്ടെത്തി റിയല്‍ ടൈം അലര്‍ട്ട് നല്‍കും. സുരക്ഷിത ദൂരം പാലിക്കേണ്ടതിനെക്കുറിച്ചും റോഡരുകിലുള്ള ഈ സംവിധാനം മുന്നറിയിപ്പു നല്‍കും. പുതിയ വാഹനങ്ങളില്‍ ആരംഭിച്ച് ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുക. പദ്ധതി ചെലവ് ഏകദേശം 5000 കോടി രൂപയാണ്.
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
3 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ