പ്രതിവര്‍ഷം ആളുകള്‍ക്ക് നഷ്ടപ്പെടുന്നത് 20,000 കോടി, ഓണ്‍ലൈന്‍ ഗെയിമിന് തടയിടാന്‍ ശ്രമം

പ്രതിവര്‍ഷം ആളുകള്‍ക്ക് നഷ്ടപ്പെടുന്നത് 20,000 കോടി, ഓണ്‍ലൈന്‍ ഗെയിമിന് തടയിടാന്‍ ശ്രമം
പ്രതിവര്‍ഷം ആളുകള്‍ക്ക് നഷ്ടപ്പെടുന്നത് 20,000 കോടി, ഓണ്‍ലൈന്‍ ഗെയിമിന് തടയിടാന്‍ ശ്രമം ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ റിയല്‍ മണി ഗെയിമിങ് പ്രധാനപ്പെട്ട ഒരു പ്രശ്നമാണെന്ന് സര്‍ക്കാര്‍ മ...
പ്രതിവര്‍ഷം ആളുകള്‍ക്ക് നഷ്ടപ്പെടുന്നത് 20,000 കോടി, ഓണ്‍ലൈന്‍ ഗെയിമിന് തടയിടാന്‍ ശ്രമം ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ റിയല്‍ മണി ഗെയിമിങ് പ്രധാനപ്പെട്ട ഒരു പ്രശ്നമാണെന്ന് സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും ഓണ്‍ലൈന്‍ റിയല്‍ മണി ഗെയിമുകളില്‍ പ്രതിവര്‍ഷം 45 കോടി ആളുകള്‍ക്ക് 24000 കോടി രൂപയോളം നഷ്ടപ്പെടുന്നുവെന്നും സര്‍ക്കാര്‍ കണക്കാക്കുന്നുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇ-സ്പോര്‍ട്ട്സും, ഓണ്‍ലൈന്‍ സോഷ്യല്‍ ഗെയിമിംങും പ്രോത്സാഹിപ്പിക്കുന്നതിനു ഏതെങ്കിലും രൂപത്തിലുള്ള പണമിടപാടു നിരോധിക്കുന്നതിനും നിര്‍ദ്ദേശിക്കുന്ന ഓണ്‍ലൈന്‍ ഗെയിമിന്റെ പ്രൊമോഷനും നിയന്ത്രണവും ബില്‍ 2025 സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ളാറ്റ്ഫോമുകളെ നിയമത്തിന്റെ കൈകളില്‍ കൊണ്ടുവരാന്‍ ഡിജിറ്റര്‍ ആപ്പുകള്‍ വഴിയുള്ള അനധികൃത ചൂതാട്ടത്തിനു നിയന്ത്രണം ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടുള്ള പ്രൊമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ 2025 ലോക്സഭ പാസ്സാക്കി. ബില്‍ നിയമമാകുന്നതോടെ ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ പ്രചരിപ്പിക്കാനോ പ്രോത്സാഹിപ്പിക്കാനോ സാധിക്കില്ല. പ്രചരിപ്പിച്ചാല്‍ മൂന്നു വര്‍ഷം തടവോ ഒരു കോടി രൂപ പിഴ ശിക്ഷയോ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും. ഇത്തരം ഗെയിമുകള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ ഏതെങ്കിലും മാധ്യമത്തിലൂടെ പ്രചരിപ്പിച്ചാല്‍ രണ്ടു വര്‍ഷം തടവും 50 ലക്ഷം രൂപാ പിഴയും ശിക്ഷയായി ലഭിക്കും.
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
6 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ