ഹിന്ദുത്വത്തിലേക്ക് മാറാന്‍ വിസമ്മതിച്ച ക്രൈസ്തവ കുടുംബത്തെ ഗ്രാമത്തില്‍നിന്നും ആട്ടിയോടിച്ചതായി ആരോപണം

ഹിന്ദുത്വത്തിലേക്ക് മാറാന്‍  വിസമ്മതിച്ച ക്രൈസ്തവ കുടുംബത്തെ ഗ്രാമത്തില്‍നിന്നും ആട്ടിയോടിച്ചതായി ആരോപണം
ഹിന്ദുത്വത്തിലേക്ക് മാറാന്‍ വിസമ്മതിച്ച ക്രൈസ്തവ കുടുംബത്തെ ഗ്രാമത്തില്‍നിന്നും ആട്ടിയോടിച്ചതായി ആരോപണം റായ്പൂര്‍: ഛത്തീസ്ഗഢില്‍ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ വിസ...
ഹിന്ദുത്വത്തിലേക്ക് മാറാന്‍ വിസമ്മതിച്ച ക്രൈസ്തവ കുടുംബത്തെ ഗ്രാമത്തില്‍നിന്നും ആട്ടിയോടിച്ചതായി ആരോപണം റായ്പൂര്‍: ഛത്തീസ്ഗഢില്‍ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ കുടുംബത്തെ ഗ്രാമത്തില്‍നിന്നും ആട്ടിയോടിച്ചതായി ആരോപണം. രാജ്നന്ദ് ഗാവ് ജില്ലയിലാണ് സംഭവം നടന്നതെന്ന് പ്രമുഖ അന്തര്‍ദ്ദേശീയ ക്രിസ്ത്യന്‍ സംഘടനയായ ഇന്റര്‍ നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമത്തലവന്റെ നേതൃത്വത്തില്‍ നാട്ടുകൂട്ടം ചേര്‍ന്ന് ഏഴംഗ കുടുംബത്തോട് ഘര്‍വാപസി ചടങ്ങിലൂടെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ചതിനാല്‍ ആളുകള്‍ വീട്ടില്‍ ഇരച്ചു കയറി സാധനങ്ങളെല്ലാം വാരിവലിച്ചു പുറത്തിടുകയും കുടുംബാംഗങ്ങളെ ആക്രമിച്ചതായും ആരോപണമുണ്ട്. ഗ്രാമത്തില്‍നിന്ന് വിലക്കപ്പെട്ട് കുറച്ച് അകലെയുള്ള വനമേഖലയോട് ചേര്‍ന്ന് അഭയം തേടിയ ഇവര്‍ക്ക് ഇന്ററ്നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ പ്രവര്‍ത്തകര്‍ ഭക്ഷണമടക്കം സഹായങ്ങള്‍ ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ