ആന്ധ്രാപ്രദേശില്‍ മൂന്നു ചര്‍ച്ചുകളില്‍ അതിക്രമങ്ങള്‍ നടന്നു

ആന്ധ്രാപ്രദേശില്‍ മൂന്നു ചര്‍ച്ചുകളില്‍ അതിക്രമങ്ങള്‍ നടന്നു
ആന്ധ്രാപ്രദേശില്‍ മൂന്നു ചര്‍ച്ചുകളില്‍ അതിക്രമങ്ങള്‍ നടന്നു ആന്ധ്രാപ്രദേശില്‍ അടുത്തിടെ ഞായറാഴ്ച ആരാധനയ്ക്കിടെ ഹിന്ദു ദേശീയവാദികളായ ജനക്കൂട്ടം മൂന്നു ചര്‍ച്ചുകളില്‍ അതിക്രമം ക...
ആന്ധ്രാപ്രദേശില്‍ മൂന്നു ചര്‍ച്ചുകളില്‍ അതിക്രമങ്ങള്‍ നടന്നു ആന്ധ്രാപ്രദേശില്‍ അടുത്തിടെ ഞായറാഴ്ച ആരാധനയ്ക്കിടെ ഹിന്ദു ദേശീയവാദികളായ ജനക്കൂട്ടം മൂന്നു ചര്‍ച്ചുകളില്‍ അതിക്രമം കാട്ടി. ആന്ധ്രാപ്രദേശില്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമാണെന്നും ആക്രമണങ്ങള്‍ നന്നായി ആസൂത്രണം ചെയ്തതാണെന്ന് തോന്നുന്നുവെന്ന് സഭാ നേതാക്കള്‍ പറഞ്ഞു. സാപ്ട്ല ജില്ലയിലെ പാസ്റ്റര്‍ ദൊസ്സ ഗണേഷിന്റെ നേതൃത്വത്തില്‍ സഭായോഗം നടക്കുന്നതിനിടയില്‍ പോലീസ് അതിക്രമിച്ചു കയറി ആരാധനാ യോഗം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയും ഡപ്യൂട്ടി പോലീസിനെ കാണാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. സത്യസായി ജില്ലയില്‍ മറ്റൊരു സംഭവത്തില്‍ 25ലധികം പേരടങ്ങുന്ന ഒരു ജനക്കൂട്ടം ജെറുശലേം ഹൌസ് ചര്‍ച്ച് പ്രെയര്‍ എന്ന ആരാധനാലയത്തില്‍ അതിക്രമിച്ചു കയറി പാസ്റ്ററോടും വിശ്വാസികളോടും ആരാധനായോഗം നിര്‍ത്തിവെക്കാനും മറ്റെവിടേക്കെങ്കിലും മാറാനും ആവശ്യപ്പെട്ടു. അതേ ജനക്കൂട്ടം പ്രിസിങ്ക്റ്റിനടുത്തുള്ള ഗ്രേസ് ചര്‍ച്ചിലേക്ക് പോയി ലോക്കല്‍ പോലീസിന്റെ മുന്നില്‍വച്ച് പാസ്റ്റര്‍ വിനോദ് ദുവയോട് ചര്‍ച്ചിലെ ആരാധനാ യോഗം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടു. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സുരക്ഷിത സ്ഥലങ്ങളായി കണക്കാക്കപ്പെട്ടിരുന്ന സ്ഥലങ്ങളില്‍പോലും സ്ഥിതി മോശമായി മാറിക്കഴിഞ്ഞുവെന്ന് പാസ്റ്റര്‍ ജേക്കബ് ചന്ദന്‍ പറഞ്ഞു. പല സംഭവത്തിലും പോലീസ് നിസ്സഹായരായി നടിക്കുകയാണെന്ന് ആരോപിക്കുന്നു.
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
3 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ