2026 മാർച്ച്‌ 08 ലോകവനിതാദിനം : വനിതാദിനത്തിലെ ഇഷ്ടവനിത 'ഉരുക്കു വനിത'യെന്ന ശ്രീമതി ഇന്ദിരാഗാന്ധി.

2026 മാർച്ച്‌ 08 ലോകവനിതാദിനം : വനിതാദിനത്തിലെ ഇഷ്ടവനിത 'ഉരുക്കു വനിത'യെന്ന ശ്രീമതി ഇന്ദിരാഗാന്ധി.
2026 മാർച്ച്‌ 08 ലോകവനിതാദിനം : വനിതാദിനത്തിലെ ഇഷ്ടവനിത 'ഉരുക്കു വനിത'യെന്ന ശ്രീമതി ഇന്ദിരാഗാന്ധി. ജോർജ് മാത്യു പുതുപ്പള്ളി (Writer, Journalist, Preacher) പുതുപ്പള്ളി ഉമ്മച്ചൻ...
2026 മാർച്ച്‌ 08 ലോകവനിതാദിനം : വനിതാദിനത്തിലെ ഇഷ്ടവനിത 'ഉരുക്കു വനിത'യെന്ന ശ്രീമതി ഇന്ദിരാഗാന്ധി. ജോർജ് മാത്യു പുതുപ്പള്ളി (Writer, Journalist, Preacher) പുതുപ്പള്ളി ഉമ്മച്ചൻ സ്കൂളിൽ ഞാൻ അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോൾ എന്റെ ഇഷ്ടവനിത ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയായിരുന്നു. അന്ന് കൂട്ടുകാരോടൊക്കെ ഞാൻ പറയുമായിരുന്നു : 'ഞാനും വലുതാകുമ്പോൾ ഇന്ദിരാഗാന്ധിയുമായി സംസാരിക്കുമെന്ന്'. അപ്പോൾ കൂട്ടുകാരെല്ലാം ഉച്ചത്തിൽ പറയും : 'വെടിയേയ്... ട്ടോ...' ദുഃഖത്തോടെ അമ്മയോടു വിവരം പറയുമ്പോൾ അമ്മ പറയും : 'നമ്മുടെ യേശുകർത്താവിനു കഴിയാത്ത ഏതെങ്കിലും കാര്യമുണ്ടോ ?' എന്റെ ഇരുപത്തിയഞ്ചാം വയസിൽ വൈദികനായിരിക്കുമ്പോൾ ഞാൻ ശ്രീമതി ഇന്ദിരാഗാന്ധിയുമായി സംസാരിച്ചു. അന്ന് എന്റെ ഇടവകാംഗമായിരുന്ന ഡോ. പി സി അലക്സാണ്ടർ അങ്കിളാണ് അവസരം ഒരുക്കിയത്. അന്ന് അദ്ദേഹം ഇന്ദിരാജിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. മഹാദൈവമായ എന്റെ യേശുകർത്താവിനു കഴിയാത്തതായി ഒന്നുമില്ലെന്ന് അന്ന് ഞാൻ ഒരിക്കൽക്കൂടി അറിഞ്ഞു. എന്റെ വാത്സല്യമുള്ള അമ്മയെപ്പോലെ അവർ എന്നോട് പെരുമാറി. പല കാര്യങ്ങൾ സംസാരിച്ചു. വിശുദ്ധ ബൈബിളിനെക്കുറിച്ചും ചോദിച്ചു. എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞു. വനിതാദിനത്തിലും അന്നത്തെ ഓർമകൾ മനസിൽ കടലിരമ്പം നടത്തുന്നു. അത് ഞാൻ അക്ഷരങ്ങളിലാക്കുന്നു. (വാട്സ്ആപ്പ് : 9847481080) https://youtu.be/qY7Bz0e7HFo?si=9hQp70VSpr1kYnPA
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
6 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ