കഠിനമായ ചൂട്, ലോകത്ത് ഓരോ മിനിറ്റിലും ഒരാളെങ്കിലും മരിക്കുന്നു.

കഠിനമായ ചൂട്, ലോകത്ത് ഓരോ മിനിറ്റിലും ഒരാളെങ്കിലും മരിക്കുന്നു.
കഠിനമായ ചൂട്, ലോകത്ത് ഓരോ മിനിറ്റിലും ഒരാളെങ്കിലും മരിക്കുന്നു. അമിതമായ ചൂട് കാരണം ഓരോ മിനിറ്റിലും ലോകത്തിന്റെ ഏതെങ്കിലുമൊക്കെ ഭാഗത്ത് കുറഞത് ഒരാളെങ്കിലും മരിക്കുന്നതായി ലാന്‍സ...
കഠിനമായ ചൂട്, ലോകത്ത് ഓരോ മിനിറ്റിലും ഒരാളെങ്കിലും മരിക്കുന്നു. അമിതമായ ചൂട് കാരണം ഓരോ മിനിറ്റിലും ലോകത്തിന്റെ ഏതെങ്കിലുമൊക്കെ ഭാഗത്ത് കുറഞത് ഒരാളെങ്കിലും മരിക്കുന്നതായി ലാന്‍സെറ്റ് കൌണ്ടഡൌണ്‍ ഓണ്‍ ഹെല്‍ത്ത് ആന്‍ഡ് ക്ളൈമറ്റ് ചേഞ്ച് സമീപ കാലത്ത് പുറത്തിറക്കിയ റിപ്പേര്‍ട്ടില്‍ പറയുന്നു. ഫോസില്‍ ഇന്ധനങ്ങളോടുള്ള ലോകത്തിന്റെ ആസക്തി വിഷലിപ്തമായ വായു മലിനീകരണത്തിനും കാട്ടുതീയും ഡെങ്കിപ്പിനയും പോലുള്ള രോഗങ്ങളുടെ വ്യാപനത്തിനും കരണമാകുന്നതായി പറയുന്നു. ആഗോള താപനില തടയുന്നതിലെ പരാജയമാണ് ഇതിനൊക്കെ കാരണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഉയരുന്ന താപനില ഓരോ വര്‍ഷവും 5,50,000 പേരുടെ മരണത്തിനു കാരണമാകുന്നു. 2024-ല്‍ ഭൂമിയിലെ കരഭാഗത്തിന്റെ 61 ശതമാനം പ്രദേശത്തും കടുത്ത നരള്‍ച നേരിട്ടതായും ഇത് 1950-കളിലെ വരള്‍ചയുടെ മൂന്നിരട്ടിയാണെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. ചൂട് കൂടിയാല്‍ ശരീരത്തിലെ താപനില നിയന്ത്രിക്കാനാവാതെ 40 ഡിഗ്രി അല്ലെങ്കില്‍ അതിലും കൂടുതലായി ഉയരുന്നു. അത് ശരീരത്തിനു ദോഷം ചെയ്യും. തലകറക്കം, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ബോധക്ഷയം എന്നീ ലക്ഷണങ്ങളാണ് കാണിക്കുക. ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് കഠിനമായ ക്ഷീണം, തലകറക്കം, പേശീ പിടിത്തം, വിയര്‍പ്പ്, ഓക്കാനം എന്നിവ അനുഭവപ്പെടാം. അതിനാല്‍ കഴിവതും തണുപ്പുള്ള സ്ഥലത്തേക്കു മാറുക. ധാരാളം വെള്ളം കുടിക്കുക. അയഞ്ഞ വസ്ത്രം ധരിക്കുക.
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ