തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ പിസിഐ അനുമോദിക്കൽ ഫെബ്രു.10ന്

തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ പിസിഐ അനുമോദിക്കൽ ഫെബ്രു.10ന്
തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ പിസിഐ അനുമോദിക്കൽ ഫെബ്രു.10ന് തിരുവല്ല: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ച വിവിധ പെന്തക്കോസ്ത് സഭാംഗങ്ങളെ പെന്തെക്കോസ്‌തൽ കൗൺസിൽ ഓഫ് ഇന...

തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ പിസിഐ അനുമോദിക്കൽ ഫെബ്രു.10ന്

തിരുവല്ല: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ച വിവിധ പെന്തക്കോസ്ത് സഭാംഗങ്ങളെ പെന്തെക്കോസ്‌തൽ കൗൺസിൽ ഓഫ് ഇന്ത്യ നാഷണൽ സമിതി അനുമോദിക്കുന്നു.

ഫെബ്രുവരി 10 ചൊവ്വാഴ്ച്ച രാവിലെ 10 ന് തിരുവല്ല വൈഎംസിഎ ഹാളിലാണ് ആദരവ് നൽകുന്നത്. ജനറൽ പ്രസിഡന്റ് പാസ്റ്റർ ജെ. ജോസഫ് അധ്യക്ഷത വഹിക്കും.

സമൂഹത്തോടുള്ള കടപ്പാട് ഏറ്റെടുത്ത് പൊതുരംഗത്ത് സജീവമായവർക്കുള്ള അംഗീകാരമായാണ് ആദരവ് നൽകുന്നതെന്ന് പി.സി.ഐ നാഷണൽ ഭാരവാഹികൾ അറിയിച്ചു.

ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട പെന്തെക്കോസ്ത് സഭാംഗങ്ങൾ ഫെബ്രുവരി 3 ന് മുൻപ് പിസിഐ ജനറൽ സെക്രട്ടറി ജോജി ഐപ്പ് മാത്യൂസിനെ അറിയിക്കണം.
ഫോൺ: 94463 92303.
വാർത്ത അയക്കുന്നത്: ബ്ലെസിൻ ജോൺ മലയിൽ (മീഡിയ കൺവീനർ)

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
3 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ