ടാല്‍ക്കം പൌഡര്‍ ഉപയോഗത്തിലെ ആരോഗ്യ പ്രശ്നങ്ങള്‍

ടാല്‍ക്കം പൌഡര്‍ ഉപയോഗത്തിലെ ആരോഗ്യ പ്രശ്നങ്ങള്‍
ടാല്‍ക്കം പൌഡര്‍ ഉപയോഗത്തിലെ ആരോഗ്യ പ്രശ്നങ്ങള്‍ ഇന്ന് ജനിച്ചു കഴിഞ്ഞാലുടന്‍തന്നെ മാതാപിതാക്കളില്‍ പലരും കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ബേബി പൌഡറുകള്‍ ഉപയോഗിക്കുന്ന രീതി കണ്ടുവരാറുണ്...

ടാല്‍ക്കം പൌഡര്‍ ഉപയോഗത്തിലെ ആരോഗ്യ പ്രശ്നങ്ങള്‍

ഇന്ന് ജനിച്ചു കഴിഞ്ഞാലുടന്‍തന്നെ മാതാപിതാക്കളില്‍ പലരും കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ബേബി പൌഡറുകള്‍ ഉപയോഗിക്കുന്ന രീതി കണ്ടുവരാറുണ്ട്.

വര്‍ഷങ്ങളായുള്ള ഈ ശീലത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ ഇന്ന് പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. ശിശു രോഗ വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ ആരോഗ്യവാന്മാരായ ഭൂരിഭാഗം കുഞ്ഞുങ്ങള്‍ക്കും ബേബി പൌഡറുകള്‍ അനിവാര്യമല്ല എന്നതാണ് പറയുന്നത്.

പൌഡറിലെ അതിസൂഷ്മ കണങ്ങള്‍ ശ്വസകോശത്തിലേക്ക് പ്രവേശിക്കാനുള്ള സാദ്ധ്യതയുണ്ട്.

കുഞ്ഞുങ്ങള്‍ക്ക് ഇത് ഏറ്റവും വലിയ ആശങ്കയായി പങ്കുവെയ്ക്കുന്നു. വളര്‍ച്ചാ ഘട്ടത്തിലുള്ള ശ്വാസകോശത്തിന് ഇത് ചുമ, ശ്വാസ തടസ്സം തുടങ്ങിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ നല്‍കുന്നു.

പൌഡറുകള്‍ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുന്നതാണ് നല്ലതെന്ന് ശിശുരോഗ വിദഗ്ദ്ധരുടെ പൊതു നിര്‍ദ്ദേശം.

അത്യാവശ്യമായി പുരട്ടണമെന്ന് തോന്നുന്നുവെങ്കില്‍ കുഞ്ഞിന്റെ മുഖത്ത് പുരട്ടാതെ അകലെ വച്ച് സാവധാനത്തില്‍ പുരട്ടുന്നതാണ് നല്ലത്.

വായുവിലേക്ക് പറന്നുയരുന്ന കണികകള്‍ ഒഴിവാക്കാനാണ് ഇതെന്ന് വിദഗ്ധര്‍ പറയുന്നു.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ