വെള്ളം സാവധാനം കുടിച്ചാല്‍ ഉണ്ടാകുന്നത് നിരവധി ഗുണങ്ങള്‍

വെള്ളം സാവധാനം കുടിച്ചാല്‍ ഉണ്ടാകുന്നത് നിരവധി ഗുണങ്ങള്‍
വെള്ളം സാവധാനം കുടിച്ചാല്‍ ഉണ്ടാകുന്നത് നിരവധി ഗുണങ്ങള്‍ നമ്മള്‍ വെള്ളം കുടിക്കുമ്പോള്‍ പലപ്പോഴും വേഗത്തില്‍ അകത്താക്കാറുണ്ട്. അങ്ങനെ ശീലിച്ചവരാണ് നമ്മള്‍. എന്നാല്‍ വെള്ളം കുടി...

വെള്ളം സാവധാനം കുടിച്ചാല്‍ ഉണ്ടാകുന്നത് നിരവധി ഗുണങ്ങള്‍

നമ്മള്‍ വെള്ളം കുടിക്കുമ്പോള്‍ പലപ്പോഴും വേഗത്തില്‍ അകത്താക്കാറുണ്ട്. അങ്ങനെ ശീലിച്ചവരാണ് നമ്മള്‍. എന്നാല്‍ വെള്ളം കുടിക്കുമ്പോള്‍ സാവധാനം കുടിച്ചാല്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

വെള്ളം കുടിക്കുമ്പോള്‍ വെള്ളം വായ്ക്കുള്ളില്‍ അല്‍പ സമയം നിര്‍ത്തി ചലിപ്പിക്കുമ്പോള്‍ അവ ഉമിനീരുമായി കലരുന്നു. ഉമിനീരിലെ ഘടകങ്ങള്‍ ദഹന എന്‍സൈമുകള്‍ക്ക് പ്രവര്‍ത്തന സജ്ജമാകാനുള്ള സൂചന നല്‍കുന്നു.

കൂടുതല്‍ വെള്ളം അതിവേഗത്തില്‍ കുടിക്കുമ്പോള്‍ വായ, തൊണ്ട, വയറ് എന്നിവയുടെ ഏകോപനം തെറ്റാനിടയുണ്ട്.അതിനാല്‍ സാവധാനം വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്.

അസിഡിറ്റി, തൊണ്ടയിലെ പ്രശ്നങ്ങള്‍ എന്നിവ തടയുന്നതിനും ഇത് സഹായിക്കുന്നു. കൂടുതല്‍ വെള്ളം വേഗത്തില്‍ കുടിക്കുമ്പോള്‍ പേശികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ചിലരില്‍ ചുമ, ശ്വസം മുട്ടല്‍ എന്നിവ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്.

ഇവയെ പ്രതിരോധിക്കാനും സാവധാനം വെള്ളം കുടിക്കുന്നതിലൂടെ സാധിക്കുന്നു. അതിവേഗം വെള്ളം കുടിക്കുമ്പോള്‍ അത് ശ്വസനാളത്തിനുള്ളിലേക്ക് പ്രവേശിക്കാനുള്ള സാദ്ധ്യതയുമുണ്ട്. ശ്വാസം നഷ്ടപ്പെട്ട് ജീവന്‍ വരെ നഷ്ടപ്പെടുവാന്‍ ഇത് കാരണമായേക്കാം.

കൂടുതല്‍ അളവില്‍ ഒറ്റത്തവണയായി വെള്ളം കുടിക്കുന്നതിനേക്കാള്‍ സാവധാനത്തില്‍ നിശ്ചിത ഇടവേളകളില്‍ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ ജലത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ