വൃക്കരോഗം മുന്‍കൂട്ടി അറിയാം

വൃക്കരോഗം മുന്‍കൂട്ടി അറിയാം
വൃക്കരോഗം മുന്‍കൂട്ടി അറിയാം ഇന്ന് വൃക്കരോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന കാലഘട്ടമാണ്. 75 ശതമാനം വൃക്ക തകരാര്‍ സംഭവിച്ചശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത് എന്നതാണ് പ്രശ്നം. ...
വൃക്കരോഗം മുന്‍കൂട്ടി അറിയാം ഇന്ന് വൃക്കരോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന കാലഘട്ടമാണ്. 75 ശതമാനം വൃക്ക തകരാര്‍ സംഭവിച്ചശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത് എന്നതാണ് പ്രശ്നം. വൃക്ക തകരാര്‍ വരാന്‍ സാദ്ധ്യത കൂടുതല്‍ ഉള്ളവരില്‍ മുന്‍കൂട്ടി ചില പരിശോധനകള്‍ ചെയ്യേണ്ടതായിട്ടുണ്ട്. മൂത്രത്തില്‍ രക്ത മയം, പ്രോട്ടീനൂറിയ വന്നവര്‍ക്ക് ഭാവിയില്‍ വൃക്ക തകരാര്‍ വരാന്‍ സാദ്ധ്യത കൂടുതലാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കുട്ടികളില്‍ മൂത്രത്തില്‍ അണുബാധയുണ്ടായാല്‍ ഭാവിയില്‍ വൃക്ക തകരാര്‍ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. മൂത്രാശയത്തില്‍ കല്ലുകളുള്ളവര്‍ക്കും ഭാവിയില്‍ വൃക്ക രോഗം വരുവാനുള്ള സാദ്ധ്യത കൂടുന്നു. വൃക്കയില്‍ മുഴ ഉള്ളവര്‍ക്കും പാരമ്പര്യമായി വൃക്ക തകരാര്‍ ഉള്ളവര്‍ക്കും അമിത വണ്ണം ഉള്ളവര്‍ക്കും ഭാവിയില്‍ വൃക്ക രോഗ സാദ്ധ്യത കൂടുതലാണ്. രക്ത സമ്മര്‍ദ്ദം നിയന്ത്രണ വിധേയമാക്കുക, പ്രോട്ടീനൂറിയ ഉള്ളവരില്‍ രക്ത സമ്മര്‍ദ്ദം 125/75 ല്‍ താഴെ നിലനിര്‍ത്തുന്നതാണ് ഉചിതം. ചിലപ്പോള്‍ ഇതിനായി രണ്ടോ മൂന്നോ മരുന്നുകള്‍ ആവശ്യമായി വന്നേക്കാം. പ്രമേഹ രോഗികളില്‍ പ്രമേഹത്തിന്റെ അളവ് നിയന്ത്രണ വിധേയമാക്കുക, ആഹാരത്തില്‍ ഉപ്പിന്റെ അളവ്, ചുവന്ന മാംസം എന്നിവ നിയന്ത്രിക്കുക.
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ