അമിത മൊബൈല് ഫോണ് ഉപയോഗം: ചികിത്സ തേടിയത് 15,261 കുട്ടികള്
അമിത മൊബൈല് ഫോണ് ഉപയോഗം: ചികിത്സ തേടിയത് 15,261 കുട്ടികള്
മൊബൈല് ഫോണിന്റെ അമിത ഉപയോഗം കുട്ടികളില് മാനസികവും ശാരീരികവുമായ പ്രശ്നങ്ങള് സൃഷ്ടിക്കുന്നതായി വനിത-ശിശു വികസന വകുപ...
അമിത മൊബൈല് ഫോണ് ഉപയോഗം: ചികിത്സ തേടിയത് 15,261 കുട്ടികള്
മൊബൈല് ഫോണിന്റെ അമിത ഉപയോഗം കുട്ടികളില് മാനസികവും ശാരീരികവുമായ പ്രശ്നങ്ങള് സൃഷ്ടിക്കുന്നതായി വനിത-ശിശു വികസന വകുപ്പിന്റെ കണ്ടെത്തല്.
2023 മുതല് 2024 അവസാനം വരെ 15,261 കുട്ടികള്ക്കാണ് ഇതുമായി ബന്ധപ്പെട്ട ചികിത്സ നല്കിയത്. വകുപ്പിന്റെ ജില്ലാ റിസോഴ്സസ് കേന്ദ്രങ്ങള്, പേരന്റിംഗ് ക്ളിനിക്കുകള്, സ്കൂള് കൌണ്സിലിംഗ് കേന്ദ്രങ്ങള് എന്നിവിടങ്ങളില് നടത്തിയ പഠനത്തിലാണ് പ്രശ്നത്തിന്റെ വ്യാപ്തി വ്യക്തമായത്.
അമിതമായി മൊബൈല് ഫോണ് ഉപയോഗിക്കുന്ന കുട്ടികളില് പഠനത്തിലെ പിന്നോക്കാവസ്ഥ, മറ്റുള്ളവരുമായി പൊരുത്തപ്പെടാനുള്ള പ്രശ്നം, വിഷാദരോഗം, ഉല്ക്കണ്ഠ, അമിത മാനസിക സമ്മര്ദ്ദം, ആത്മഹത്യാ പ്രവണത എന്നിവ കണ്ടെത്തി.
ഇത് ലഹരി ഉപയോഗിക്കുന്നവരുടേതിനു തുല്യമാണെന്നും പറയുന്നു. പോഷകാഹാരക്കുറവ്, വ്യായമക്കുറവ്, ഉറക്കമില്ലായ്മ എന്നിവയും ഇത്തരം കുട്ടികളില് പ്രകടമാണ്.
ഇവരില് മസ്തിഷ്ക്ക വികാസത്തിനും തടസമുണ്ടാകും. പേശീവികസനക്കുറവ്, പൊണ്ണത്തടി എന്നിവയും കാരണമാകും.
ചീഫ് എഡിറ്റർ (Chief Editor)
ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ