റ്റി.പി.എം റാന്നി സെന്റർ കൺവൻഷൻ നാളെ മുതൽ

റ്റി.പി.എം റാന്നി സെന്റർ കൺവൻഷൻ നാളെ മുതൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
റ്റി.പി.എം റാന്നി സെന്റർ കൺവൻഷൻ നാളെ മുതൽ റാന്നി: ദി പെന്തെക്കൊസ്ത് മിഷൻ റാന്നി സെന്റർ വാർഷിക കൺവൻഷൻ നാളെ ഏപ്രിൽ 30 മുതൽ മെയ് 3 ഞായർ വരെ അങ്ങാടി - റാന്നി റ്റി.പി.എം ആരാധനാലയത്...

റ്റി.പി.എം റാന്നി സെന്റർ കൺവൻഷൻ നാളെ മുതൽ

റാന്നി: ദി പെന്തെക്കൊസ്ത് മിഷൻ റാന്നി സെന്റർ വാർഷിക കൺവൻഷൻ നാളെ ഏപ്രിൽ 30 മുതൽ മെയ് 3 ഞായർ വരെ അങ്ങാടി - റാന്നി റ്റി.പി.എം ആരാധനാലയത്തിൽ വെച്ച് നടക്കും.

ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം.

വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിങ്ങും നടക്കും.

സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് റാന്നി സെന്ററിലെ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 20 ഓളം പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗം നടക്കും.

സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
6 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!