റ്റി.പി.എം തിരുവല്ല സെന്റർ കൺവൻഷൻ നാളെ മുതൽ കറ്റോട്ട്

റ്റി.പി.എം തിരുവല്ല സെന്റർ കൺവൻഷൻ നാളെ മുതൽ കറ്റോട്ട്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
റ്റി.പി.എം തിരുവല്ല സെന്റർ കൺവൻഷൻ നാളെ മുതൽ കറ്റോട്ട് തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവൻഷൻ നാളെ ജനുവരി 22 മുതൽ 25 ഞായർ വരെ കറ്റോട് റ്റി.കെ റോഡിന് സമീപ...

റ്റി.പി.എം തിരുവല്ല സെന്റർ കൺവൻഷൻ നാളെ മുതൽ കറ്റോട്ട്

തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവൻഷൻ നാളെ ജനുവരി 22 മുതൽ 25 ഞായർ വരെ കറ്റോട് റ്റി.കെ റോഡിന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥന എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിംഗ് എന്നിവ നടക്കും. വെള്ളി, ശനി ദിവസങ്ങളിലെ പകൽ യോഗങ്ങൾ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള സെന്റർ ഫെയ്‌ത്ത് ഹോമിൽ നടക്കും.

ഞായറാഴ്ച രാവിലെ 9 ന് തിരുവല്ല സെന്ററിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിലെ 33 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ സെന്റർ കൺവൻഷൻ സമാപിക്കും.

സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. തിരുവല്ല സെന്റർ പാസ്റ്റർ കുഞ്ഞുമോൻ ജോർജ്, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ പി.എം.സാബു എന്നിവർ കൺവൻഷന് നേതൃത്വം നൽകും.
[caption id="attachment_25852" align="alignnone" width="300"]റ്റി.പി.എം തിരുവല്ല സെന്റർ കൺവൻഷൻ നാളെ മുതൽ കറ്റോട്ട് റ്റി.പി.എം തിരുവല്ല സെന്റർ കൺവൻഷൻ നാളെ മുതൽ കറ്റോട്ട് [/caption]

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!