യേശുവിന്‍റെ കാലത്തെ സിന്നഗോഗിന്‍റെ അവശിഷ്ടം കണ്ടെത്തി

Breaking News Global Top News

യേശുവിന്‍റെ കാലത്തെ സിന്നഗോഗിന്‍റെ അവശിഷ്ടം കണ്ടെത്തി.

ഗലീലി: യേശുവിന്റെ കാലത്ത് യഹൂദന്മാര്‍ ആരാധനയ്ക്കായി പോയിരുന്ന സിന്നഗോഗിന്‍റെ അവശിഷ്ടം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

വടക്കന്‍ യിസ്രായേലില്‍ ഗലീലി പ്രവിശ്യയിലെ മൗണ്ട് താബോറിലെ റച്ചസ് പീക്കില്‍ ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തിലാണ് സിന്നഗോഗിന്‍റെ അവശിഷ്ടം ഗവേഷകര്‍ കുഴിച്ചെടുത്തത്.

എ.ഡി ഒന്നാം നൂറ്റാണ്ടില്‍ രണ്ടാം യെരുശലേം ദൈവാലയ കാലഘട്ടത്തില്‍ വരെ ഈ സിന്നഗോഗ് നിലനിന്നിരുന്നതായി ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഗലീലിയിലെ കിന്നരേത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ശാസ്ത്രജ്ഞനായ ഡോ. മോട്ടി അവിയാം അഭിപ്രായപ്പെട്ടു.

യെരുശലേം ദൈവാലയം എ.ഡി. 70-ല്‍ തകര്‍ക്കപ്പെട്ടിരുന്നു.

റോമന്‍ കാലഘട്ടത്തില്‍ യഹൂദരുടെ ഏറ്റവും പരമപ്രധാനമായ നഗരങ്ങളിലൊന്നായിരുന്നു ടെല്‍ അവീവ്. ഇതിനു മുമ്പും സമാനമായ സിന്നഗോഗുകളുടെ അവശിഷ്ടങ്ങള്‍ ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്.

കണ്ടെത്തിയ സിന്നഗോഗിന്‍റെ അവശിഷ്ടങ്ങളില്‍ വിശാലമായ മുറിയും 9 മീറ്റര്‍ ഉയരവും 8 മീറ്റര്‍ വീതിയുമുള്ള ഭിത്തികളും, ചുണ്ണാമ്പു കല്ലുകളില്‍ തീര്‍ത്ത ബഞ്ചുകളും കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ സിന്നഗോഗ് കെട്ടിടത്തിന്‍റെ മേല്‍ക്കൂരയെ താങ്ങാനായി നിര്‍ത്തിയ രണ്ട് അടിസ്ഥാന തൂണുകളുമുണ്ട്.

മൗണ്ട് താബോര്‍ ഒന്നാം നൂറ്റാണ്ടില്‍ നിരവധി ക്രൈസ്തവരും അധിവസിച്ചിരുന്ന മേഖലയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.