രാത്രി 8 മണിക്കു ശേഷം ഭക്ഷണം കഴിച്ചാലുള്ള പ്രശ്നം
തിരക്കിനിടയില്‍ പലരും ആഹാരം കഴിക്കുന്ന സമയത്തില്‍ കൃത്യത പാലിക്കാറില്ല. ഈ അലസത നമ്മുടെ ശരീരത്തിന്റെ ആരോഗ്യ നിലയെ വഷളാക്കുന്നു എന്ന സത്യം ആരും ഓര്‍ക്കാറില്ല എന്നതാണ് വസ്തുത.
രാത്രി 8 മണിക്ക് ആഹാരം കഴിച്ചാലുള്ള പ്രശ്നങ്ങള്‍ സമ്മാനിക്കുന്നത് വലിയ രോഗങ്ങളെയാണ്. അമിത വണ്ണത്തിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് 8 മണിക്കു ശേഷം ബക്ഷണം കഴിക്കുന്നതാണ്. താമസിച്ച് അത്താഴം കഴിക്കുന്നതുമൂലം ഭക്ഷണം കഴിച്ചയുടനെ കിടക്കേണ്ടി വരുന്നു.
ഇത് നെഞ്ചെരിച്ചിലുനു കാരണമാകും. അതു മാത്രമല്ല, വൈകി ഭക്ഷണം കഴിക്കുമ്പോള്‍ അത് ദഹിക്കാന്‍ ശരീരം കഠിനാദ്ധ്വാനം ചെയ്യേണ്ടി വരും. ഇത് സുഖകരമായ ഉറക്കത്തിനു തടസ്സമുണ്ടാക്കുന്നു. വൈകി അത്താഴം കഴിക്കുമ്പോള്‍ കൂടുതല്‍ കഴിക്കും.
ഇത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ സാദ്ധ്യത ഉണ്ടാക്കുന്നു. താമസിച്ചു ഭക്ഷണം കഴിക്കുന്നത് പ്രമേഹത്തിനുള്ള സാദ്ധ്യതയും വര്‍ദ്ധിപ്പിക്കുന്നു. അഞ്ചു മുതല്‍ 7 മണിക്കൂര്‍ വരെ ഇടവേള ഇട്ടുവേണം ഭക്ഷണം കഴിക്കേണ്ടത്.

