ക്രിസ്തുവിന്റെ സുവിശേഷം ബുദ്ധമതക്കാരിലേക്ക് എത്തിക്കാനുള്ള വീഡിയോ പരമ്പരയുമായി മിഷന് സംഘടന
തായ്ലാന്ഡ്: യേശുക്രിസ്തുവിന്റെ പ്രത്യാശയുടെ സുവിശേഷം ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ തായ്ലാന്ഡിന്റെ മണ്ണിലേക്ക് എത്തിക്കാനുള്ള ആവേശകരമായ പദ്ധതിയുമായി പ്രമുഖ അമേരിക്കന്‍ മിഷണറി സംഘടനയായ ട്രാന്‍സ് വേള്‍ഡ് റേഡിയോ മുന്നോട്ടു വരുന്നു.
ആത്മീക വിശപ്പും ദാഹവും ആഗ്രഹിക്കുന്ന സോഷ്യല്‍ മീഡിയ ഉപഭോക്താക്കളിലേക്ക് വിവിധ സുവിശേഷ ആത്മീക പരിപാടികളുമായി ടി ഡബ്ളിയു ആര് പ്രവര്‍ത്തിക്കാനായി മുന്നോട്ടു വരുന്നുവെന്നു മിഷന് നേതാവാായ കാന്‍ഡന്‍ മക്കി പറയുന്നു.
അവരുടെ ഭാഷയിലെ സുവിശേഷത്തോടൊപ്പം അവരുടെ സംസ്ക്കാരത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന തനതായ വീഡിയോകള്‍ സജ്ജമാക്കി അവരോടൊപ്പം ഞങ്ങള്‍ പ്രവര്‍ത്തിക്കും മക്കി പറയുന്നു.
മുസ്ളീം ലോകത്തിനായി ഒരു സുവിശേഷ പരമ്പര സൃഷ്ടിച്ചതിനു പിന്നാലെയാണ് ബുദ്ധമത സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത്.
പുതിയ 20 വീഡിയോ പരമ്പരയില്‍ സൃഷ്ടി,മനുഷ്യന്റെ പതനം, യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവയും അതിനോടനുബന്ധിച്ചുള്ള നിരവധി കഥകളും സംഭവ വിവരണങ്ങളുമൊക്കെ തയ്യാറാക്കിയിട്ടുണ്ട്.
ബുദ്ധമതക്കാരായ വിശ്വാസികളെത്തന്നെ ഇതിന്റെ പണിപ്പുരയില്‍ പ്രവര്‍ത്തിക്കാനായി ഉപയോഗിച്ചു. തായ്ലാന്‍ഡിലെ വിക്ളിഫ് ബൈബിള്‍ പരിഭാഷകരുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ജേര്‍ണി ഹോപ്പ് എന്ന പരമ്പര 2025-ല്‍ തായ്ലാന്ഡില് പുറത്തിറക്കും.
തായ്ലാന്ഡ് ചര്‍ച്ചുകളുടെയും പുറത്തുള്ള ക്രൈസ്തവ സഭകളുടെയും പ്രാര്‍ത്ഥനയും സഹായും മിഷന് സംഘടന പ്രതീക്ഷിക്കുന്നു.

