ട്രംപ് ഭരണകൂടത്തിന്റെ പരസ്യ കാമ്പെയ്‌ന് തിരിച്ചടി; നികുതിപ്പണമുപയോഗിച്ചുള്ള പരസ്യങ്ങൾക്ക് കോടതി വിലക്ക്

ട്രംപ് ഭരണകൂടത്തിന്റെ പരസ്യ കാമ്പെയ്‌ന് തിരിച്ചടി; നികുതിപ്പണമുപയോഗിച്ചുള്ള പരസ്യങ്ങൾക്ക് കോടതി വിലക്ക്
ട്രംപ് ഭരണകൂടത്തിന്റെ പരസ്യ കാമ്പെയ്‌ന് തിരിച്ചടി; നികുതിപ്പണമുപയോഗിച്ചുള്ള പരസ്യങ്ങൾക്ക് കോടതി വിലക്ക് പി പി ചെറിയാൻ വാഷിങ്ടൺ: നികുതിദായകരുടെ പണം ഉപയോഗിച്ച് ട്രംപ് ഭരണകൂടം നൽക...

ട്രംപ് ഭരണകൂടത്തിന്റെ പരസ്യ കാമ്പെയ്‌ന് തിരിച്ചടി; നികുതിപ്പണമുപയോഗിച്ചുള്ള പരസ്യങ്ങൾക്ക് കോടതി വിലക്ക്
പി പി ചെറിയാൻ

വാഷിങ്ടൺ: നികുതിദായകരുടെ പണം ഉപയോഗിച്ച് ട്രംപ് ഭരണകൂടം നൽകിയ വിവാദ പരസ്യങ്ങൾ ഉടൻ നിർത്തിവെക്കാൻ യു.എസ് ഫെഡറൽ കോടതിയുടെ ഉത്തരവ്.

ഞായറാഴ്ച രാത്രി സംപ്രേഷണം ചെയ്യാനിരുന്ന പരസ്യങ്ങൾ റദ്ദാക്കാനും ഭാവിയിൽ ഈ കാമ്പെയ്ൻ പുനരാരംഭിക്കുന്നത് തടയാനുമാണ് യു.എസ് ജില്ലാ ജഡ്ജി ജെന്നിഫർ റോച്ചൻ ഉത്തരവിട്ടത്.

കസ്റ്റംസ് ആൻഡ് ബോർഡർ പെട്രോളിന്റെ ഫണ്ടിൽ നിന്ന് 20 ദശലക്ഷം ഡോളർ ചെലവഴിച്ചാണ് ദേശീയ ടെലിവിഷൻ ചാനലുകളിൽ ഈ പരസ്യങ്ങൾ നൽകിയിരുന്നത്.

ഇവ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റിയും 'കോമൺ കോസ്' സംഘടനയും കോടതിയെ സമീപിക്കുകയായിരുന്നു.

പരസ്യങ്ങൾ താൽക്കാലികമായി നിർത്താമെന്ന് ഭരണകൂടം വാഗ്ദാനം ചെയ്തെങ്കിലും, കോടതി ഈ വാദം തള്ളിക്കൊണ്ട് സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കുകയാണുണ്ടായത്.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ